UPDATES

ഡിഎന്‍എ പരിശോധന നടത്തണം, ബിനോയിയെ കസ്റ്റഡിയിലെടുക്കണം: മുംബയ് പൊലീസ് കോടതിയില്‍

പരാതിക്കാരിയായ യുവതി പറയുന്നത് പോലെ എട്ട് വയസുള്ള ഇവരുടെ മകന്റെ പിതാവ് ബിനോയ് ആണോ എന്ന് തെളിയിക്കാന്‍ ഇത് ആവശ്യമാണ് എന്ന് മുംബയ് പൊലീസ് വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിന്മേലുള്ള കേസുമായി ബന്ധപ്പെട്ട് ബിനോയിയുടെ ഡിഎന്‍എ പരിശോധിക്കണം എന്ന ആവശ്യവുമായി മുംബയ് പൊലീസ് കോടതിയില്‍. പരാതിക്കാരിയായ യുവതി പറയുന്നത് പോലെ എട്ട് വയസുള്ള ഇവരുടെ മകന്റെ പിതാവ് ബിനോയ് ആണോ എന്ന് തെളിയിക്കാന്‍ ഇത് ആവശ്യമാണ് എന്ന് മുംബയ് പൊലീസ് വ്യക്തമാക്കി. ഇതിന് ബിനോയിയെ കസ്റ്റിഡിയിലെടുക്കേണ്ടതുണ്ട് എന്നും ബിനോയ് ഒളിവില്‍ ആയതിനാല്‍ അന്വേഷണം മുന്നോട്ടുനീക്കാനാകാത്ത നിലയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.

എന്നാല്‍ യുവതിയുടെ പരാതി വ്യാജമാണെന്നും അതിനാല്‍ പരിശോധനയുടെ ആവശ്യമില്ലെന്നുമാണ് പ്രതി ഭാഗത്തിന്റെ വാദം. അതേസമയം ബിനോയ് കോടിയേരി നല്‍കിയ ജാമ്യ ഹര്‍ജി വിധി പറയാനായി മുംബയ് കോടതി മാറ്റി വച്ചു. മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് ബിനോയ് ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. കെട്ടിച്ചമച്ച തെളിവുകള്‍ വച്ചാണ് യുവതി പരാതിയുണ്ടാക്കിയിരിക്കുന്നതെന്ന് ബിനോയ് കോടിയേരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയാണ് യുവതിയുടെ ലക്ഷ്യം എന്ന് ബിനോയിയുടെ അഭിഭാഷകന്‍ ആരോപിച്ചു. കേസ് കെട്ടിച്ചമച്ചതാണ് എന്നതിന് യുവതി നല്‍കിയ പരാതി തന്നെയാണ് തെളിവെന്നും അഭിഭാഷകന്‍ വാദിച്ചു. യുവതി നല്‍കിയ പരാതിയും പൊലീസിന്റെ എഫ്‌ഐആറും പരിശോധിച്ചാല്‍ മനസ്സിലാവുന്നത് ഇവര്‍ ദമ്പതികളെ പോലെ ജീവിച്ചു എന്നാണെന്നും പിന്നെ എങ്ങനെയാണ് ഇതില്‍ ബലാത്സംഗക്കുറ്റം ആരോപിക്കാന്‍ കഴിയുകയെന്നും ബിനോയിയുടെ അഭിഭാഷകന്‍ ചോദിച്ചു. ദുബായിലെ മുന്‍ ബാര്‍ ഡാന്‍സറും ബിഹാര്‍ സ്വദേശിയുമായ യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍