UPDATES

വൈറല്‍

ബോധമില്ലാത്ത കുരുവിക്ക് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ നല്‍കുന്ന ഇണകുരുവി/ വീഡിയോ

ഇണകുരുവിയെ വിജയകരമായി സിപിആര്‍ നല്കി സുഖപ്പെടുത്തുന്ന ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്

പെട്ടന്ന് തളര്‍ന്ന് വീണ് ബോധം മറഞ്ഞ ആളുകള്‍ക്ക് അറിയാവുന്നവര്‍ കൃത്രിമ ശ്വാസം നല്‍കുകയോ സിപിആര്‍ (കാര്‍ഡിയോ പള്‍ മനറി റീസക് സിറേറഷന്‍) പ്രയോഗിക്കുകയോ ചെയ്യുകയാണ് പതിവ്. ഇത് ഇവരുടെ ജീവന്‍ രക്ഷിക്കുന്നതിന് ഉപകാരപ്പെടുകയും ചെയ്യും. ഇത് മനുഷ്യന്‍ പല വര്‍ഷങ്ങളുടെ അനുഭവത്തില്‍ നിന്നും പഠനത്തില്‍ നിന്നും പഠിച്ചതാണ്. പക്ഷെ മനുഷ്യനെ കൂടാതെ മറ്റൊരു ജീവിവര്‍ഗ്ഗവും ഇങ്ങനെയൊരു കാര്യം ചെയ്യുന്നതായി ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലായിരുന്നു. ഈ വീഡിയോ അത്തരത്തില്‍ ഒന്നാണ്.

ഹൃദയസ്തംഭനം പോലെ എന്തോ ഒന്ന് സംഭവിച്ച് താഴെ വീണ ഇണകുരുവിയെ വിജയകരമായി സിപിആര്‍ (പ്രത്യേക കേന്ദ്രത്തില്‍ ഇടവിട്ട് മര്‍ദിക്കുകയോ, കൃത്രിമ ശ്വാസം നല്‍കുകയോ ചെയ്യുന്നതാണ് സിപിആര്‍. മനുഷ്യന് നൈഞ്ചിന്റെ ഇടതുഭാഗത്താണ് ചെയ്യുന്നത്) നല്കി സുഖപ്പെടുത്തുന്ന ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം- വൈദ്യ പരിശീലനമോ വിദ്യാഭ്യാസമോ നേടിയിട്ടില്ലാത്ത ഈ പക്ഷി എങ്ങനെയാണ് ഇത് മനസ്സിലാക്കിയത് എന്നാണ്. ഈ വീഡിയോ കണ്ടാല്‍ നിങ്ങളും അത്ഭുതപ്പെട്ടുപോകും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍