UPDATES

ചരിത്രത്തില്‍ ഇന്ന്

1915 ഫെബ്രുവരി 8: ‘ദി ബെര്‍ത്ത് ഓഫ് എ നേഷന്‍’ പിറക്കുന്നു

പ്രകടമായ വംശീയത മൂലം, ലോക സിനിമ ചരിത്രത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും അക്രമാസക്തമായ ചിത്രമായി ബെര്‍ത്ത് ഓഫ് എ നേഷന്‍ കണക്കാക്കപ്പെടുന്നു

സിനിമ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഡി ഡബ്ലിയു ഗ്രിഫിത്തിന്റെ ബെര്‍ത്ത് ഓഫ് എ നേഷന്‍ 1915 ഫെബ്രുവരി എട്ടിന് ലോസ് ആഞ്ചലസിലെ ക്ലൂണെയ്‌സ് ഓഡിറ്റോറിയത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചു. അമേരിക്കയുടെ ആദ്യ കഥാചിത്ര ദൈര്‍ഘ്യമുള്ള ഈ നിശബ്ദ ചലച്ചിത്രം വലിയൊരു വാണിജ്യവിജയമായി മാറി. എന്ന് മാത്രമല്ല, മുന്‍ഉദാഹരണങ്ങളില്ലാത്ത വിധത്തില്‍ മുന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചലച്ചിത്രത്തില്‍ ഗ്രിഫിത്ത് ആവിഷ്‌കരിച്ച പല സിനിമ നിര്‍മ്മാണ സങ്കേതങ്ങളും ഇന്നും കലയുടെ മര്‍മ്മമായി വര്‍ത്തിക്കുന്നു. എന്നാല്‍ ചിത്രത്തില്‍ പ്രകടമായ വംശീയത മൂലം, ലോക സിനിമ ചരിത്രത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും അക്രമാസക്തമായ ചിത്രമായും ബെര്‍ത്ത് ഓഫ് എ നേഷന്‍ കണക്കാക്കപ്പെടുന്നു. റിലീസിന്റെ ആദ്യ മാസങ്ങളില്‍ ‘ഗോത്രമനുഷ്യന്‍’ എന്ന പേരില്‍ അറിയപ്പെട്ട ചിത്രം അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തെയും പുനര്‍നിര്‍മ്മാണത്തെയും കു ക്ലുക്‌സ് ഗോത്രത്തിന്റെ ഉയര്‍ച്ചയേയും അങ്ങേയറ്റം ആത്മനിഷ്ഠമായി സമീപിക്കാന്‍ ശ്രമിക്കുന്നു. രാഷ്ട്രീയ പ്രചാരണത്തിന്റെ മകുടോദാഹരണം എന്ന് ഇന്ന് കരുതപ്പെടുന്ന ബെര്‍ത്ത് ഓഫ് നേഷന്‍ പക്ഷെ നിരവധി നഗരങ്ങളില്‍ കലാപങ്ങള്‍ക്ക് കാരണമാവുകയും നിരോധിക്കപ്പെടുകയും ചെയ്‌തെങ്കിലും ദശലക്ഷക്കണക്കിന് പ്രേക്ഷകരാണ് വീക്ഷിച്ചത്.

പ്രദര്‍ശനശാലയിലെ വിളക്കുകള്‍ അണയുകയും വാദ്യവൃന്ദം സംഗീതം ആലപിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ സംവിധായകന്‍ ഡി ഡബ്ലിയു ഗ്രിഫിത്തിന്റെ സന്ദേശം വെള്ളിത്തിരയില്‍ തെളിഞ്ഞു. ‘ഇത് ആഭ്യന്തരയുദ്ധത്തെയും പുനര്‍നിര്‍മ്മാണ കാലത്തെയും കുറിച്ചുള്ള ചരിത്രപരമായ അവതരണമാണ്. ഇന്നത്തെ ഏതെങ്കിലും ഗോത്രത്തെയോ ജനങ്ങളെയോ പ്രതിഫലിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.’ എന്നാല്‍ വംശീയ ബന്ധങ്ങളില്‍ അതുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ വിനാശകരമായിരുന്നു എന്ന് മാത്രമല്ല ഇപ്പോഴും അതിന്റെ പ്രതിദ്ധ്വനികള്‍ അനുഭവപ്പെടുകയും ചെയ്യുന്നു. ആഭ്യന്തരയുദ്ധത്തില്‍ ആരംഭിക്കുകയും പുനര്‍നിര്‍മ്മാണ കാലഘട്ടത്തില്‍ കറുത്തവരില്‍ നിന്നും തെക്കിനെ രക്ഷിക്കുന്നതിനായി പാഞ്ഞെത്തുന്ന കു ക്ലുക്‌സ് ഗോത്രത്തില്‍ അവസാനിക്കുകയും ചെയ്യുന്ന മൂന്ന് മണിക്കൂര്‍ നീളുന്ന ഒരു വംശീയ പ്രചാരണമാണ് ബെര്‍ത്ത് ഓഫ് എ നേഷന്‍. ‘മോചിപ്പിക്കപ്പെട്ട അടിമകള്‍ ദൈവനിഷേധികളാണെന്നും അവര്‍ സ്വതന്ത്രരാകാന്‍ അര്‍ഹരല്ലെന്നും പരിഷ്‌കൃതരല്ലെന്നും വെള്ളക്കാരായ സ്ത്രീകളെ വിവാഹം കഴിക്കുന്നതിനും അങ്ങനെ അവരുടെ അശ്രിതരാവുന്നതിനും വേണ്ടിയുള്ള നിയമങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മാത്രം തല്‍പരരാണെന്നും വരച്ചുകാട്ടാനാണ് (ഗ്രിഫിത്ത്) ശ്രമിച്ചത്,’ എന്ന് ബെര്‍ത്ത് ഓഫ് എ നേഷന്റെ രചയിതാവ് ഡിക് ലെഹര്‍ പറയുന്നു: ഇതിഹാസകാരനായ ചലച്ചിത്ര നിര്‍മ്മാതാവും കുരിശുയുദ്ധത്തില്‍ തല്‍പരനായ എഡിറ്ററുമായിരുന്ന ഒരാള്‍ എങ്ങനെയാണ് അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിന് വീണ്ടും തീ പകര്‍ന്നത് എന്നുള്ളതിന് ഉത്തമ ഉദാഹരണമാണത്. എന്നാല്‍ അക്കാലത്ത് കഥാഘടന ചരിത്രപരമായി കൃത്യതയുള്ളതായി കണക്കാക്കപ്പെട്ടിരുന്നു.

തെക്കും വടക്കുമുള്ള രണ്ട് കുടുംബങ്ങളുടെ ഭാവനാത്മകമായ കഥയെ പിന്തുടര്‍ന്നു കൊണ്ട്. 1860 കളിലെ അമേരിക്കന്‍ ചരിത്രത്തിലെ പ്രക്ഷുബ്ദമായ അന്തരീക്ഷം പ്രതിപാദിക്കുന്ന തോമസ് ഡിക്‌സണിന്റെ ‘ദ ക്ലാന്‍സ്മാന്‍’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ‘ബെര്‍ത്ത് ഓഫ് എ നേഷന്‍’ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂര്‍ നീളുന്ന ചിത്രത്തിലുടനീളം ആഫ്രിക്കന്‍ അമേരിക്കക്കാരെ ക്രൂരരും മടിയരും ധാര്‍മ്മികമായി അധഃപതിച്ചവരും അപകടകാരികളുമായി ചിത്രീകരിച്ചിരിക്കുന്നു. പുനര്‍നിര്‍മ്മാണ കാലഘട്ടത്തില്‍ തെക്കന്‍ പൊതുജീവിതത്തില്‍ പ്രാധാന്യം നേടിയിരുന്ന ആഫ്രിക്കന്‍ അമേരിക്കക്കാരുടെ മേല്‍ക്കോയ്മ അവസാനിപ്പിക്കുന്നതിനായി കു ക്ലുക്‌സ് ഗോത്രം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. ‘ബെര്‍ത്ത് ഓഫ് എ നേഷന്‍’ പ്രദര്‍ശിപ്പിച്ച മിക്ക വടക്കന്‍ നഗരങ്ങളിലും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. സമീപകാലത്ത് രൂപീകരിക്കപ്പെട്ട നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദ അഡ്വാന്‍സ്‌മെന്റ് ഓഫ് കളേഡ് പീപ്പിള്‍ (എന്‍എഎസിപി) ചിത്രം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വ്യാപക പ്രചാരണം അഴിച്ചുവിടുകയും ചെയ്തു. പല നഗരങ്ങളിലും ചിത്രം സെന്‍സര്‍ ചെയ്യപ്പെട്ടു. വളരെ നിന്ദ്യമായ ചില രംഗങ്ങള്‍ ഒഴിവാക്കുകയോ മാറ്റുകയോ ചെയ്യാമെന്ന് ഗ്രിഫിത്ത് സമ്മതിക്കുകയും ചെയ്തു.

‘ആഭ്യന്തര യുദ്ധത്തെയും പുനര്‍നിര്‍മ്മാണത്തെയും കുറിച്ചുള്ള ചരിത്രം റിപ്പോര്‍ട്ടു ചെയ്യുകയായിരുന്ന താന്‍ ചെയ്യുന്നതെന്നാണ് ഗ്രിഫിത്ത് ധരിച്ചിരുന്നത്. അക്കാലത്ത് അത് വ്യാപകമായി സ്വീകരിക്കപ്പെടുകുയം എന്നാല്‍ പുനര്‍നിര്‍മ്മാണം ഒരു വലിയ പരാജയമായതിനാല്‍, പിന്നീട് തള്ളിക്കളയപ്പെടുകയും ചെയ്തു. പഴയ അടിമകള്‍ ജീവിതത്തിന്റെ താഴെക്കിടയില്‍ ഉള്ളവരാണ് എന്ന നിലപാടൊക്കെ പിന്നീട് തള്ളിക്കളയപ്പെട്ടു,’ എന്ന് ലഹര്‍ ചൂണ്ടിക്കാണിക്കുന്നു. ‘ആ സമയത്തുണ്ടായിരുന്ന ആഴത്തില്‍ തറയ്ക്കപ്പെട്ട, ഭ്രാന്തമായ വംശീയ മാനസികാവസ്ഥയുടെ ഫലമായിരുന്നു അത്.’ താന്‍ ചരിത്രമായി കാണുന്ന വിഷയം യഥാര്‍ത്ഥത്തില്‍ ഗ്രിഫിത്തിന്റെ മനസില്‍ കലാപരമായ പ്രചോദനത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. വലിയ ചില കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചു,’ എന്നും ലഹര്‍ കൂട്ടിച്ചേര്‍ക്കുന്നു. തെക്ക് കെന്‍റക്കിയില്‍ നിന്നാണ് അദ്ദേഹം വരുന്നത്. ആഭ്യന്തര യുദ്ധത്തില്‍ രാഷ്ട്രീയ സഖ്യത്തിനായി പോരാടിയ ആളാണ് അദ്ദേഹത്തിന്റെ പിതാവ്. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിനും അനന്തരമുള്ള ചരിത്രത്തിനും അപ്പുറം ഏത് വിഷയത്തില്‍ നിന്നാണ് ഒരു ഐതിഹാസിക ചിത്രം നിര്‍മ്മിക്കാന്‍ സാധിക്കുക? വളച്ചൊടിച്ച വസ്തുതകളുടെ അടിസ്ഥാനത്തിലായിരുന്നു ഗ്രിഫീത്തിന്റെ ഭൂതകാലത്തെ കുറിച്ചുള്ള ധാരണകള്‍. അതുകൊണ്ട് തന്നെ അതുപോലെ ഒരു ചിത്രം ഇന്ന് പെട്ടെന്ന് തന്നെ തകരുമെന്നും മറക്കപ്പെടുമെന്നും എളുപ്പം ചിന്തിക്കാന്‍ സാധിക്കും. പക്ഷെ ബെര്‍ത്ത് ഓഫ് എ നേഷന്‍ മറവിയുടെ ചവറ്റുകൊട്ടയിലേക്ക് മടങ്ങുന്നതിന് പകരം ഹോളിവുഡിന്റെ പിറവിക്ക് കാരണമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍