UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്യം, കഞ്ചാവ്, കാറിടിച്ചുകൊല്ലല്‍; പുരോഹിതയുടെ ബിഷപ്പ് നിയമനം വിവാദത്തില്‍

Avatar

മിച്ചല്‍ ബൂര്‍സ്‌റ്റൈന്‍, ടി. റെസ്സ് ഷാപിറോ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

തങ്ങളുടെ രൂപതയിലെ ആദ്യത്തെ സ്ത്രീ ബിഷപ്പായ് ഹാതെര്‍ എലിസബത്ത് കുക്കിനെ നിയമിച്ച മേരിലാന്‍ഡിലെ എപിസ്‌കോപല്‍ രൂപതയ്ക്ക് 2010 ല്‍ അവര്‍ മദ്യപിച്ച് വണ്ടിയോടിച്ചതിന് അറസ്റ്റിലായ വിവരം അറിയാമെങ്കിലും ‘ഈയൊരു കുറ്റത്തിന് അവര്‍ക്ക് നേതൃത്വസ്ഥാനം നിഷേധിക്കാന്‍ സാധിക്കില്ലെ’ന്ന തീരുമാനത്തിലാണ് രൂപത എത്തിയത്. 

പക്ഷെ, ഈയിടെ രണ്ടു കുഞ്ഞുങ്ങളുടെ പിതാവായ ബൈസിക്ലിസ് തോമസ് പലെര്‍മോയുടെ മരണത്തിനു കാരണമായ കാറപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ രൂപതയുടെ ഉറക്കം കെടുത്തിയിരിക്കയാണ് കുക്ക്. ‘അപകടം നടന്നയുടനെ സ്ഥലം വിട്ട കുക്ക് താമസിയാതെ സംഭവസ്ഥലത്തേക്ക് തിരിച്ചു വരികയുണ്ടായ്’, ബിഷപ്പ് യൂജീന്‍ ടൈലര്‍ സട്ടന്‍ തിങ്കളാഴ്ച നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. 

അപകടവുമായി ബന്ധപ്പെട്ട ഒരു സ്ത്രീയെ ചോദ്യം ചെയ്തുവെന്നു പറഞ്ഞ ബാല്‍റ്റിമോര്‍ പോലീസ് കുക്കിന്റെ പേര് സൂചിപ്പിക്കുകയോ കേസ് ഫയല്‍ ചെയ്യുകയോ ചെയ്തിട്ടില്ല. 

കുക്കിന്റെ വക്കീലായ ഡേവിഡ് ഇര്‍വിന്‍ അപടത്തിലുള്ള കുക്കിന്റെ പങ്കാളിത്തം സമ്മതിച്ചുവെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും നല്‍കാന്‍ തയ്യാറായില്ല. 

മെയ് മാസം മുതല്‍ മെറിലാന്‍ഡിലെ പല ഭാഗങ്ങളിലുമായ് 21,500 വീടുകളുള്ള, ബാല്‍റ്റിമോര്‍ ആസ്ഥാനമായ് പ്രവര്‍ത്തിക്കുന്ന രൂപതയിലെ രണ്ടാം ബിഷപ്പായിരുന്നു കുക്ക്. 

കരോലൈന്‍ കൗണ്ടിയിലെ പോലീസ് ഓഫീസ് ചൊവ്വാഴ്ച്ച പുറത്തുവിട്ട രേഖ പ്രകാരം ‘ 2010 സെപ്റ്റംബറില്‍ മെറിലാണ്ടിലെ കിഴക്കന്‍ തീരത്തെ പള്ളിയില്‍ പുരോഹിതയായിരുന്ന കുക്ക് മദ്യപിച്ച് കാറോടിച്ച് പോകുമ്പോള്‍ പോലീസ് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. മദ്യത്തിന്റെ ലഹരിയില്‍ വസ്ത്രം മുഴുവന്‍ ഛര്‍ദ്ദിയില്‍ മുങ്ങിയിരിക്കുന്നതു പോലും തിരിച്ചറിയാതിരുന്ന അവര്‍ ഒരു ടയര്‍ റിം വരെ മൊട്ടയായ കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. കാനഡയില്‍ നിന്നും തിരിച്ചു വരുകയായിരുന്നുവെന്നും യാത്രക്കിടെ മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തിട്ടുണ്ടെന്നും കുക്ക് സമ്മതിച്ചു’. 

2010 ല്‍ നടന്ന ഈ സംഭവത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും ഒരു എപിസ്‌കോപല്‍ പുരോഹിതന്റെ മകളായ കുക്കിനെ ബിഷപ്പായ് വാഴിക്കാനുള്ള തീരുമാനമെടുത്ത രൂപതയുടെ നേതാക്കളുമായ് ബന്ധപ്പെടാന്‍ നടത്തിയ എന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു.

രൂപതയിലെ ചില നേതാക്കന്മാര്‍ക്ക് അറിയാമെങ്കിലും കുക്കിനെ ബിഷപ്പായ് തിരഞ്ഞെടുത്ത സമ്മേളനത്തില്‍ പങ്കെടുത്ത പലര്‍ക്കും അറസ്റ്റിനെക്കുറിച്ചുള്ള യാതൊരു വിവരവും നല്‍കിയിട്ടില്ലെന്നതാണ് വസ്തുത.

മദ്യപിച്ച് വണ്ടിയോടിക്കുക, കഞ്ചാവ് കൈവശം വെക്കുക തുടങ്ങിയ കുറ്റം ചുമത്തപ്പെട്ട കുക്കിനെ നല്ല നടപ്പിന് ശിക്ഷിക്കുകയും അവരത് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. 

തന്നെ ബിഷപ്പായ് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ച എപിസ്‌കോപല്‍ രൂപതയിലെ നേതാക്കളോട് 2010 ല്‍ നടന്ന കേസിന്റെ കാര്യം കുക്ക് വിശദീകരിച്ചിട്ടുണ്ടെന്നാണ് രൂപത ചൊവ്വാഴ്ച പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നത്.

‘ശക്തമായ മാനസിക നിരീക്ഷണങ്ങള്‍ക്കും നീണ്ട ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈയൊരു കുറ്റം അവരുടെ നേതൃത്വസ്ഥാനത്തിനു തടസ്സമാവില്ലെന്ന തീരുമാനത്തില്‍ രൂപതയെത്തിയത്. നമ്മളെല്ലാവരും ഉത്തരമില്ലാത്ത ചോദ്യങ്ങളും, ദേഷ്യവും, വേദനയും കടിച്ചമര്‍ത്തി ജീവിക്കുന്നവരാണ്. ഞങ്ങളുടെ മനസ്സും പ്രാര്‍ഥനയുമിപ്പോള്‍ മരണപ്പെട്ട പലെര്‍മോയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും കൂടെയാണ്. ബിഷപ് കുക്കിനുവേണ്ടിയും അവരുടെ വിഷാദത്തിന്റെയും പശ്ചാത്താപത്തിന്റേയും സമയത്തും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.’

ഒദ്യോഗികാവധിയില്‍ പ്രവേശിച്ച കുക്ക് ക്രിമിനല്‍ ചാര്‍ജുകള്‍ നേരിട്ടേക്കുമെന്നും സട്ടന്‍ പറഞ്ഞു. 

ബല്‍റ്റിമോര്‍ ദേശത്തുള്ള പല സൈക്ലിസ്റ്റുകളും സംഭവം നടന്നതു മുതല്‍ കേസിന്റെ പിറകെയാണ്. 2.30-നു നടന്ന അപകടത്തിനുശേഷം ഭൂരിഭാഗവും തകര്‍ന്ന വിന്‍ഡ്ഷീല്‍ഡുമായാണ് കുക്ക് രക്ഷപ്പെട്ടത്. സംഭവം നടന്നതിനു 20 നിമിഷങ്ങള്‍ക്കു ശേഷം ഉത്തരവാദിത്വമേറ്റെടുക്കാന്‍ കുക്ക് തിരിച്ചെത്തിയെന്നാണ് സട്ടന്റെ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്, പക്ഷെ ബല്‍റ്റിമോറിലെ പല വാര്‍ത്തകളും ബൈകിംഗ് സൈറ്റുകളും’ മറ്റുള്ള സൈക്ലിസ്റ്റുകള്‍ കാറിനെ പിന്തുടര്‍ന്നത് കാരണമാണ് കുക്ക് തിരിച്ചു വന്നതെന്നാണ് ‘ പറയുന്നത്. 

‘സൈക്ലിസ്റ്റും ജോണ്‍ ഹോപ്കിന്‍സ് ആശുപത്രിയിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ പലെര്‍മോ ഭാര്യയേയും ആറും നാലും വയസ്സ് പ്രായമുള്ള രണ്ട് പിഞ്ചു കുഞ്ഞുങ്ങളേയും തനിച്ചാക്കിയാണ് പോയതെന്ന്’ പറഞ്ഞ പലെര്‍മൊയുടെ കുടുംബം സ്വകാര്യത ആവശ്യപ്പെട്ടു. 

അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞ ബല്‍റ്റിമോര്‍ പോലീസ് വിവരങ്ങളൊന്നും പുറത്തു വിടാന്‍ തയ്യാറായില്ല. പലേര്‍മോയുടെ മരണത്തിനു കാരണമായ അപകടത്തില്‍ മദ്യത്തിന്റെയോ മറ്റു ലഹരി വസ്തുക്കളുടേയോ സാന്നിദ്ധ്യമുണ്ടായിരുന്നോ എന്ന കാര്യവും അവ്യക്തമാണ്. 

കുക്കിന്റെ 2010 ലെ അറസ്റ്റ് ഇന്റര്‍നെറ്റ് ഫോറങ്ങളില്‍ വലിയ ചര്‍ച്ചയുണ്ടാക്കിയ വിഷയമായിരുന്നു. പക്ഷെ രൂപതയുടെ ആദ്യത്തെ സ്ത്രീ ബിഷപ്പായ് പരിഗണിക്കുന്നയാളുടെ സ്വഭാവത്തെക്കുറിച്ച് പരസ്യമായുള്ള ചര്‍ച്ചകള്‍ നടന്നില്ലെന്നു മാത്രമല്ല ‘ക്രിസ്തു മത വിശ്വാസത്തിന്റെ മുഖ്യ മൂല്യങ്ങളിലൊന്ന് ക്ഷമയാണെന്നും, വിശ്വാസികളുടെ പാപമുക്തിക്കു വേണ്ടി ചെയ്ത കുറ്റത്തിന് മാപ്പ് നല്‍കാനായില്ലെങ്കില്‍ പ്രസംഗങ്ങള്‍കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന്’ രൂപത പ്രസ്താവനയിറക്കുകയും ചെയ്തു. 

‘കുക്കിന്റെ പിതാവായ റെവറന്‍ഡ് ഹല്‍സെയ് കുക്ക് മദ്യനിരോധനത്തിനു വേണ്ടി പോരാടി എപിസ്‌കോപല്‍ രൂപതയുടെ ദേശീയ നേതാവായ് മാറിയ വ്യക്തിയാണ്. മദ്യപാനം തനിക്ക് സമ്മാനിച്ച രോഗങ്ങളും അസന്തുഷ്ടിയും മറ്റൊരാള്‍ക്കും വരരുതെന്ന് അത്മാര്‍ഥമായ് ആഗ്രഹിക്കുകയും അതിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വെക്കുകയും ചെയ്ത ഒരു മനുഷ്യന്‍. ‘ദി ബല്‍റ്റിമോര്‍ സണ്‍ ‘ കുക്കിനു സംഭവിച്ച അബദ്ധത്തില്‍ അവരുടെ പിതാവിനേയും ഓര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍