UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂപ്പുകൈയിലുറച്ച് വെള്ളാപ്പള്ളി

അഴിമുഖം പ്രതിനിധി

വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ ജന സേനയ്ക്ക് ചിഹ്നമായി കൂപ്പൂകൈ തന്നെ വേണമെന്ന് വെള്ളാപ്പള്ളി നടേശന്‍.

കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയും കൂപ്പുകൈയും തമ്മില്‍ വ്യത്യാസമുണ്ടെന്നും സിപിഐഎമ്മിന്റെ ചിഹ്നമായ അരിവാള്‍ ചുറ്റികയും സിപിഐയുടെ ചിഹ്നമായ അരിവാള്‍ നെല്‍ക്കതിരും തമ്മില്‍ സാമ്യം ഉണ്ട്. എന്നിട്ടും ചിഹ്നം അനുവദിച്ചില്ലേയെന്ന് വെള്ളാപ്പള്ളി ചോദിച്ചു. കൂപ്പുകൈ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

ഇതില്‍ തങ്ങളുടെ നിലപാട് ആരാഞ്ഞശേഷമേ കമ്മീഷന്‍ തീരുമാനം എടുക്കൂവെന്നും അപ്പോള്‍ അഭിപ്രായം അറിയിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. നിലവിലെ ചിഹ്നത്തോട് സാമ്യമുള്ള ചിഹ്നങ്ങള്‍ പുതുതായി അനുവദിക്കരുതെന്ന് തെരഞ്ഞെടുപ്പ് ചട്ടം ഉപയോഗിച്ചാണ് കോണ്‍ഗ്രസ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍