UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

കണ്ണൂര്‍ പാപ്പിനിശേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. അരോളി ആസാദ് നഗര്‍ കോളനിയിലെ പാറക്കോത്ത് വളപ്പില്‍ സുജിത്ത് (27) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി പതിനൊന്നരയോടെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി സുജിത്തിനെ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ സുജിത്തിന്റെ മാതാപിതാക്കള്‍ക്കും സഹോദരനും പരിക്കേറ്റു.

ബഹളം കേട്ട് ഓടിയെത്തി നാട്ടുകാര്‍ സുജിത്തിനെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെയിന്റിംഗ് തൊഴിലാളിയാണ് സുജിത്ത്.

എട്ട് സിപിഐഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍