UPDATES

ബീഫ് കഴിച്ചെന്നാരോപിച്ചു മുഹമ്മദ്‌ അഖ്‌ലാകിനെ കൊലപ്പെടുത്തിയവരെ വെറുതേ വിടണമെന്ന് ബിജെപി

അഴിമുഖം പ്രതിനിധി 

ബീഫ് കഴിച്ചെന്നാരോപിച്ചു യുപിയില്‍ മുഹമ്മദ്‌  അഖ്‌ലാകിനെ   കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ചെയ്തവരെ  വെറുതേ വിടണമെന്ന് ബിജെപി . കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ആറു പേരെ കേസില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച് ധൂം മണിക്ക്പൂര്‍ ഗ്രാമത്തിലെ ബിജെപി നേതാക്കളാണ് ജി ബി നഗര്‍ മജിസ്ട്രേട്ടിനെ സമീപിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട ആറുപേരും നിരപരാധികളാണെന്നും പശുവിനെ കൊന്നവരുടെ പേരില്‍ നിയമ നടപടികള്‍ എടുക്കണമെന്നുമുള്ള ആവശ്യമാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്. നിയമവ്യവസ്ഥ ഈ നിരപരാധികളുടെ വിടുതലിനെക്കുറിച്ചുള്ള  തീരുമാനം ഉടന്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധനടപടികള്‍ക്ക് മുതിരും എന്ന് സ്ഥലത്തെ ബിജെപി നേതാവ് വിചിത്ര ടോമര്‍ പറയുകയുണ്ടായി. സ്ഥലത്തെ ഒരു സ്കൂളില്‍ രണ്ടു മണിക്കൂറിലേറെ സമയം നീണ്ടുനിന്ന മീറ്റിംഗിനു ശേഷമാണ് ഇവര്‍ മജിസ്ട്രേട്ടിനെ സമീപിച്ചത് 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍