UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെഡിക്കല്‍ കോഴ മറയ്ക്കാന്‍ ബിജെപി ആക്രമണം; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായി മുഖ്യമന്ത്രി

നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്

മെഡിക്കല്‍ കോഴ മറച്ചുവയ്ക്കാന്‍ ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായ ബോധപൂര്‍വമായ ശ്രമങ്ങളായിരുന്നു തിരുവനന്തപുരത്ത് നടന്ന ആക്രമങ്ങളെന്നു സൂചിപ്പിച്ച് മുഖ്യമന്ത്രി. രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന രാഷ്ട്രീയസംഘര്‍ഷങ്ങളെക്കുറിച്ച് ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മെഡിക്കല്‍ കോഴയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ബിജെപി തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. സര്‍ക്കാര്‍ ഇതിനെതിരേ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മെഡിക്കല്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം തൃപ്തികരമാണെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമായ ഘട്ടത്തില്‍ പ്രഖ്യാപിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം ഈ കാര്യത്തില്‍ നടത്തുന്നുണ്ടെന്നും അതു പൂര്‍ത്തിയായശേഷം ആലോചിച്ചു വേണമെങ്കില്‍ കേന്ദ്ര ഏജന്‍സിക്കു വിടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍