UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചുവന്ന മുണ്ട് ധരിച്ചു ആര്‍എസ്എസ് ഗ്രാമത്തില്‍ പ്രവേശിച്ചു; പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കു ക്രൂര മര്‍ദ്ദനം

മര്‍ദ്ദിച്ച കാര്യം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നു ഭീഷണിയും

ചുവന്ന മുണ്ടു ധരിച്ച് ബിജെപിയുടെ സ്വാധീന പ്രദേശത്ത് എത്തിയ വിദ്യാര്‍ത്ഥികളെ ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കാസര്‍ഗോഡ്‌ കാഞ്ഞങ്ങാടിനടുത്തുള്ള പറക്ലായിലായിരുന്നു വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്. കോഴിക്കോട് സ്വദേശി രാഹുല്‍ മുല്ലേരി പാലക്കാട് സ്വദേശിനിയും മാധ്യമ വിദ്യാര്‍ത്ഥിനിയുമായ ശ്രീലക്ഷ്മി, തിരുവനന്തപുരം സ്വദേശി ജെഫ്രിന്‍ ജെറാള്‍ഡ്, കാസര്‍ഗോഡ് സ്വദേശി നവജിത് എന്നിവരെയാണ് ബിജെപി പ്രവര്‍ത്തകര്‍ തല്ലിയത്.

ബിജെപിയുടെ സ്വാധീന പ്രദേശത്ത് വിദ്യാര്‍ത്ഥികളിലൊരാളായ ജെഫ്രിന്‍ ജെറാള്‍ഡിനെ മുപ്പത്തോളം വരുന്ന ആളുകള്‍ കാരണം ഒന്നും പറയാതെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുഹൃത്തുകളെയും അവര്‍ മര്‍ദ്ദിച്ചു. പെണ്‍കുട്ടിയായ ശ്രീലക്ഷ്മിയോടും ഒരു പരിഗണനയും കാട്ടിയില്ലെന്ന് ജെഫ്രിന്‍ പറയുന്നു. കൂടാതെ ഇവരെ മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും സംഭവം പുറത്തു മാധ്യമങ്ങളെയോ പോലീസിനെയോ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ അഡ്മിറ്റാണ് ജെഫ്രിനു വാരിയെല്ലിനും കൈക്കും ചതവുണ്ട്.

സാമൂഹ്യപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ നദിര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ട ജെഫ്രിന്‍ ജെറാള്‍ഡിന്റെ വീഡിയോയില്‍ പറയുന്നത്- ‘നവജിതിന്റെ അമ്മയെ കാണാനായി ഇവര്‍ പറക്ലായിലെത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്. പി.എന്‍.ടി.എസ് ആയൂര്‍വേദ കോളേജ് ലേഡീസ് ഹോസ്റ്റല്‍ വാര്‍ഡനാണ് നവജിതിന്റെ അമ്മ. ഇവര്‍ക്ക് സുഖമില്ലാത്തതിനാല്‍ മരുന്ന് കൊടുക്കാന്‍ പോകുമ്പോ മുപ്പതോളം വരുന്ന ബി.ജെ.പി അനുഭാവികള്‍ ചേര്‍ന്ന് തന്നെ മര്‍ദിക്കുകയായിരുന്നു. മര്‍ദത്തിനിടെ അവര്‍ പറയുന്നത് ചുവന്ന മുണ്ടുടുത്തു ഇവിടെ പ്രവേശിച്ചതിനാണ് തല്ലുന്നത് എന്നാണ്. തല്ലുന്നത് തടയാന്‍വന്ന സുഹൃത്തുക്കളെയും അവര്‍ തല്ലി. ശ്രീലക്ഷ്മിയെയും തല്ലി. നവജിതിന്റെ അമ്മയെ തള്ളിയിടുകയും ചെയ്തു.’

ചുവന്ന മുണ്ടുടുക്കുന്നവര്‍ സിപിഎമ്മുകാരും കാവി മുണ്ടുടുക്കുന്നവര്‍ ആര്‍എസ്എസ്-ബിജെപി അനുഭാവികളാണെന്നുമാണ് പൊതുവെ ഈ പ്രദേശത്തെ ധാരണ. ആര്‍എസ്എസ് ഗ്രാമമെന്നാണ് പറക്ലാ പ്രദേശം അറിയപ്പെടുന്നത്.  ബിജെപി – സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണിവിടെ. ഇതായിരിക്കാം വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാന്‍ കാരണമായത് എന്നറിയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍