UPDATES

ബീഹാറിലെ തിരിച്ചടി: പശ്ചിമ ബംഗാളില്‍ പ്രചാരണം വൈകിപ്പിക്കാന്‍ ബിജെപി

അഴിമുഖം പ്രതിനിധി

ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് ബിജെപി ബംഗാളില്‍ അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള പ്രചാരണം ആരംഭിക്കുന്നത് വൈകിപ്പിക്കുന്നു. ഈ മാസം 30-ന് കൊല്‍ക്കത്തയില്‍ ഉത്തന്‍ ദിവസ് എന്ന പേരില്‍ അമിത് ഷാ പങ്കെടുക്കുന്ന പൊതുയോഗത്തോടെ പ്രചാരണം ആരംഭിക്കാനായിരുന്നു ബിജെപി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഈ യോഗത്തില്‍ അമിത്ഷാ പങ്കെടുക്കില്ല. പകരം ഡിസംബര്‍ അവസാനത്തോടെ ഷായ്ക്കായി മറ്റൊരു പൊതുയോഗം നടത്തുകയും ജനുവരിയില്‍ പ്രധാനമന്ത്രി മോദിയും മറ്റു ബിജെപി നേതാക്കളും പങ്കെടുക്കുന്ന യോഗവും ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടത്താനാണ് ബിജെപി ഇപ്പോള്‍ തയ്യാറെടുക്കുന്നത്.

ബീഹാര്‍ തെരഞ്ഞെടുപ്പ് തിരിച്ചടിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തതാണ് ബിജെപിയെ ഈ നീക്കത്തിന് പ്രേരിപ്പിച്ചത് എങ്കിലും ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തീരുമാനം എടുത്തിരുന്നുവെന്നാണ് ബിജെപിയുടെ ദേശീയ നേതൃത്വം പറയുന്നത്. വര്‍ഷങ്ങളായി ഉത്തന്‍ദിവസില്‍ പ്രധാനപ്രഭാഷകന്‍ അമിത് ഷായാണ്. ഡിസംബര്‍ അവസാനം കൊല്‍ക്കത്തയിലും സിലിഗുരിയിലും നടക്കുന്ന റാലികളില്‍ ഷാ പ്രസംഗിക്കും. ജനുവരിയില്‍ മോദിയും കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗും അരുണ്‍ ജെറ്റ്‌ലിയും അനവധി റാലികളിലും പങ്കെടുക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍