UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിക്ക് ഇന്ന് നടരാജപിള്ള ദിനം

ലോ അക്കാദമി മാനേജ്‌മെന്റിനെ പ്രീണിപ്പിക്കാന്‍ പിണറായി വിജയന്‍ ചരിത്രത്തെ തമസ്‌കരിക്കുന്നുവെന്നും കുമ്മനം

തിരു-കൊച്ചി മന്ത്രിസഭയില്‍ അംഗമായിരുന്ന പി എസ് നടരാജ പിള്ളയെ ഏതോ ഒരു പിള്ള എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി. ലോ അക്കാദമി ലോ കോളേജിലെ സമരപ്പന്തലില്‍ തങ്ങള്‍ ഇന്ന് നടരാജ പിള്ള അനുസ്മരണ ദിനം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അറിയിച്ചു.

ലോ അക്കാദമി മാനേജ്‌മെന്റിനെ പ്രീണിപ്പിക്കാന്‍ പിണറായി വിജയന്‍ ചരിത്രത്തെ തമസ്‌കരിക്കുന്നുവെന്നും കുമ്മനം അറിയിച്ചു. ഭൂമി പിടിച്ചെടുക്കുന്നതിന് പകരം നടരാജപിള്ളയുടെ കുടുംബത്തെ ഇകഴ്ത്തുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും കുമ്മനം ആരോപിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍