UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഭാര്യ-ഭര്‍തൃ ബന്ധം ; കേജ്രിവാള്‍

അഴിമുഖം പ്രതിനിധി

ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഭാര്യ-ഭര്‍തൃ ബന്ധമാണെന്നും രണ്ടു പാര്‍ട്ടികളുടെ ഇടയില്‍ ഒരുപാട് രഹസ്യങ്ങള്‍ ഉണ്ടെന്നും അവര്‍ അത് മറച്ചു വെക്കുകയാണെന്നും ഡല്‍ഹിമുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഗോവയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. രണ്ടു പാര്‍ട്ടികളേയും  ഇപ്പോള്‍ ഭരിക്കുന്നത് മാഫിയകളാണ് അദ്ദേഹം പറഞ്ഞു. ഗോവയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അഴിമതിയുടെ ഒരുപാട് ഫയലുകള്‍ മനോഹര്‍ പരീക്കറിന്‍െറ കൈയിലുണ്ട്. പിന്നെ എന്ത് കൊണ്ടാണ് അവര്‍ക്കെതിരെ നടപടി എടുക്കാത്തതെന്നും കേജ്രിവാള്‍ ചോദിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍