UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരത്ത് ഇന്ന് ബിജെപി ഹര്‍ത്താല്‍

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഐ എം-ബിജെപി സംഘര്‍ഷം. ഇരു പാര്‍ട്ടിക്കാരും തമ്മിലുള്ള ഏറ്റുമൂട്ടലില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്നു വൈകിട്ട് ഏഴുമണിയോടെയായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് പൊലീസ് എത്തിയെങ്കിലും പൊലീസിന്റെ സാന്നിധ്യത്തിലും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അക്രമത്തെ തുടര്‍ന്ന് പൊലീസ് വാഹനമടക്കം നിരവധി വാഹനങ്ങള്‍ക്ക് കത്തിച്ചു.

തിരുവനന്തപുരം മേയര്‍ക്കെതിരെ ബിജെപി അസഭ്യ പരമാര്‍ശം നടത്തിയെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകകര്‍ പ്രദേശത്ത് സംഘടിച്ചിരുന്നു. ഇതു പിന്നീട് ഇരു പാര്‍ട്ടിക്കാരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍