UPDATES

സംസ്കൃതം പഠിപ്പിച്ചോളൂ; പക്ഷേ, ബിജെപിയുടെ സാംസ്കാരിക ദേശീയതയുടെ ഉപകരണമാക്കരുത്

ഇന്ത്യന്‍ സംസ്കാരത്തിലെ പടിഞ്ഞാറന്‍ സ്വാധീനം തടയാന്‍ സംസ്കൃതം പഠിപ്പിക്കുന്നത് അത് പഠിപ്പിക്കുന്നതിനുള്ള ഒരു ശരിയായ കാരണമല്ല

എല്ലാറ്റിനും ഒരു ശരിയായ കാരണവും ഒരു തെറ്റായ കാരണവും കാണും. സംസ്കൃതമോ മറ്റേത് ക്ലാസിക്കല്‍ ഭാഷയോ പഠിക്കുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് നല്ലതാണ്. അതവരെ ബന്ധപ്പെട്ട ഭാഷകള്‍ ഉപയോഗിക്കുന്നതില്‍ മിടുക്കരാക്കുകയും വീണ്ടും ശ്രമിച്ചാല്‍ പുരാതന ഗ്രന്ഥങ്ങള്‍ അതിന്റെ മൂലരൂപത്തില്‍ വായിക്കാനും ഗവേഷണത്തിനും സഹായിക്കുന്നു. ഇന്ത്യയില്‍ സംസ്കൃതം ക്ലാസിക്കല്‍ ഭാഷ എന്നതിനുള്ള ഒരു സ്വാഭാവിക തെരഞ്ഞെടുപ്പാണ്. അത് പല സംസ്ഥാനങ്ങളിലും പാഠ്യപദ്ധതിയില്‍ വര്‍ഷങ്ങളായി ഉണ്ട്. എന്നാല്‍ ഇന്ത്യന്‍ സംസ്കാരത്തിലെ പടിഞ്ഞാറന്‍ സ്വാധീനം തടയാന്‍ സംസ്കൃതം പഠിപ്പിക്കുന്നത് അത് പഠിപ്പിക്കുന്നതിനുള്ള ഒരു ശരിയായ കാരണമല്ല. അസമില്‍ എട്ടാം തരം വരെ സംസ്കൃതം നിര്‍ബന്ധമാക്കാനുള്ള  സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ നീക്കത്തെ അസം സംസ്കൃത സാഹിത്യ സഭ പിന്താങ്ങുന്നത് പക്ഷേ ഈ ഇക്കാരണത്താലാണ്.

സര്‍ക്കാര്‍ തീരുമാനത്തിന്റെ പ്രത്യയശാസ്ത്ര വശങ്ങളിലേക്ക് പോകുന്നതിനു മുമ്പ് പ്രായോഗിക പ്രശ്നങ്ങള്‍ കാണേണ്ടതുണ്ട്. കുട്ടികള്‍ ഇപ്പോള്‍ത്തന്നെ മൂന്നു ഭാഷ പഠിക്കുന്നുണ്ട്-അസമീസ്, ബോഡോ അല്ലെങ്കില്‍ ബംഗാളി, ഇംഗ്ലീഷ് എന്നിവ പത്താം തരം വരെയും, ഹിന്ദി ഏഴാം തരം വരെയും. എട്ടാം തരം വരെ സംസ്കൃതം നിര്‍ബന്ധമാക്കിയാല്‍ കുട്ടികള്‍ക്ക് ഏഴാം തരം വരെ  നാല് ഭാഷ പഠിക്കേണ്ടി വരും. അദ്ധ്യാപകരും രക്ഷിതാക്കളും ഇത് അധികഭാരമായി കാണുന്നു. ഈ ആശയത്തെ ആരും എതിര്‍ക്കുന്നില്ല. പലരും ഹിന്ദി അല്ലെങ്കില്‍ സംസ്കൃതം എന്നതില്‍ ഒന്നെടുക്കാനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു. ഈ ആവശ്യം സ്വീകരിക്കും എന്ന പ്രതീക്ഷയൊന്നും അവര്‍ക്കില്ല. സര്‍ക്കാര്‍ നാല് ഭാഷാ പദ്ധതി നടപ്പാക്കുകയാണോ എന്നു വ്യക്തമാക്കണമെന്ന് അസം വിദ്യാര്‍ത്ഥി സംഘടന (AASU) ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രായോഗിക പ്രശ്നങ്ങള്‍ ഇതുകൊണ്ടും തീരുന്നില്ല. സംസ്ഥാനത്തെ 42,300 സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഓരോ സംസ്കൃതം അദ്ധ്യാപകര്‍ വീതം വേണം. ഇതില്‍ 4000 സ്കൂളുകള്‍ക്ക് ഒരാധ്യാപകന്‍  എന്ന നിലയിലാണ്. എവിടെ നിന്നാണ് പരിശീലനം സിദ്ധിച്ച ഇത്രയും അദ്ധ്യാപകരെ ലഭിക്കുക? ഇതെല്ലാം ചേരുമ്പോള്‍ ഇത് നാഗ്പൂരിനെ തൃപ്തിപ്പെടുത്താന്‍ എടുത്ത ഒരു തീരുമാനമാണെന്ന സംശയം ബലപ്പെടുന്നു- അദ്ധ്യാപകരെ ഇറക്കുമതി ചെയ്യാനും.

മറ്റൊരു ചോദ്യം ഭാഷ, വൈകാരികമായ ഒരു സംസ്ഥാനത്ത് വളരെ നിര്‍ണ്ണായകമാണ്: എന്തുകൊണ്ടാണ് സര്‍ക്കാര്‍ നിരവധിയായ മറ്റ് പ്രാദേശിക ഭാഷകള്‍ പഠിപ്പിക്കാന്‍ മുന്‍കൈ എടുക്കാത്തത്. സംസ്കൃതം നിര്‍ബന്ധമാക്കാനുള്ള ധൃതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയങ്ങളെല്ലാം അവഗണിക്കുകയാണ് എന്നത് ഒരു ഏകശിലാരൂപത്തിലുള്ള സാംസ്കാരിക ദേശീയത അടിച്ചേല്‍പ്പിക്കാനുള്ള വലിയ നീക്കമുണ്ട് എന്ന ഭയം അടിസ്ഥാനരഹിതമാണ് എന്നു കരുതാനാവില്ല എന്നതാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍