UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉന; ദളിത് ബി ജെ പി നേതാവ് രാജിവെച്ചു

പീഡനം നേരിട്ട ദളിതര്‍ക്ക് നീതി ലഭ്യമാക്കാന്‍ സഹായിക്കുന്നില്ല എന്നാരോപിച്ച് ദളിത് നേതാവ് ബിജെപിയില്‍ നിന്നു രാജിവെച്ചു. പോര്‍ബന്ദറില്‍ നിന്നുള്ള ദളിത് നേതാവായ ബാബു പണ്ഡ് വദ്ര ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഇരുന്നൂറു പേരുടെ പിന്തുണയോടെയാണ് രാജിവെച്ചത്.

സോഥന ഗ്രാമത്തില്‍ 2012ല്‍ കൊല്ലപ്പെട്ട രാമ ഷിങ്കാര്‍ക്കിയ എന്ന ദളിത് കര്‍ഷകന്റെ കാര്യത്തില്‍ ബിജെപി നേതാക്കള്‍ പുലര്‍ത്തുന്ന ഉദാസീന നിലപാടാണ് 26 വര്‍ഷത്തെ ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ ബാബു പണ്ഡ് വദ്ര  തീരുമാനിച്ചത്.

ദളിത് സമൂഹത്തില്‍ നിന്നും ഇരയാകുന്നവര്‍ക്ക് നീതി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയ് രൂപാനിക്ക് നല്‍കിയ കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

ഉനയില്‍ നാല് ദളിത് യുവാക്കളെ തല്ലിച്ചതച്ച വിഷയത്തിലും ബിജെപി നിലപാടുകളോട് ബാബു പണ്ഡ് വദ്രക്ക് എതിര്‍പ്പുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍