UPDATES

രണ്ടിലയില്‍ താമര വിരിയിക്കാമെന്ന മോഹവുമായി ബിജെപി

അഴിമുഖം പ്രതിനിധി

കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു. എന്നാല്‍ മുരളീധരന്റെ അഭിപ്രായത്തെ കേരള കോണ്‍ഗ്രസ് എം തള്ളിക്കളഞ്ഞു. ഒരു വ്യക്തി അഴിമതി ചെയ്തതു കൊണ്ട് പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ തടസ്സമില്ലെന്നാണ് മുരളീധരന്റെ വാദം. ബിജെപിയുമായി ഒരു സഹകരണത്തിനും ഇല്ലെന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരം പങ്കിടുന്നതിന് കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരിക്കാം എന്ന് മുരളീധരന്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയ നിലപാട് വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. തെക്കന്‍ കേരളത്തില്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കാം. സിപിഐഎം, കോണ്‍ഗ്രസ്, മുസ്ലിംലീഗ് എന്നീ പാര്‍ട്ടികള്‍ ഒഴികെയുള്ളവരുമായി സഹകരിക്കാമെന്നാണ് ബിജെപിയുടെ നിലപാട്. ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് ധനമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്ന കെ എം മാണി ജിഎസ്ടി കമ്മിറ്റിയുടെ തലവനായിരുന്നു. ബാര്‍ കോഴ ആരോപിതനായിട്ടും ഈ കമ്മിറ്റിയുടെ തലപ്പത്ത് നിന്ന് ബിജെപി സര്‍ക്കാര്‍ മാണിയെ ഒഴിവാക്കിയിരുന്നില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍