UPDATES

വീഡിയോ

പൗരത്വ ബില്ലിനെതിരെ പ്രതിഷേധം – അസമില്‍ ബിജെപി നേതാവിന് നടുറോഡിൽ മർദ്ദനം/വീഡിയോ

ആൾ അസം സ്റ്റുഡന്റസ് യൂണിയന്റെ പ്രവർത്തകരാണ് അദ്ദേഹത്തെ ആക്രമിച്ചത്

അസമിൽ ബിജെപി നേതാവിന് നടുറോഡിൽ ക്രൂര മർദനം. ബിജെപി തിൻസുകിയ ജില്ലാ പ്രസിഡണ്ട് ലാകേശ്വർ മൊറാനാണ് മർദനമേറ്റത്. ഓൾ അസം സ്റ്റുഡന്റസ് യൂണിയന്റെ പ്രവർത്തകരാണ് അദ്ദേഹത്തെ ആക്രമിച്ചത്. ബുധനാഴ്ച്ച പൗരത്വ ബിൽ ഭേദഗതിയെ കുറിച്ച് ലോക് ജാഗരൺ മഞ്ച് നടത്തിയ പരിപാടിക്കെത്തിയപ്പോഴായിരുന്നു ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ ബിജെപി നേതാവിനെ കയ്യേറ്റം ചെയ്‌തത്‌. ആക്രമണത്തിൽ ലാകേശ്വറിന് ഒരു പല്ല് നഷ്ടപ്പെടുകയും മറ്റു പരിക്കുകൾ ഏൽക്കുകയും ചെയ്‌തു. ആർഎസ്എസ് ബന്ധമുള്ള ലോക് ജാഗരൺ മഞ്ചിന്റെ പരിപാടി നടക്കുമ്പോൾ പുറത്ത് മുദ്രാവാക്യങ്ങളുമായി നിലകൊള്ളുകയായിരുന്നു.

അസം, മിസോറാം അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാണ്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗക്കാരായ കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍