UPDATES

മുസ്ലിങ്ങളെ ഒഴിപ്പിച്ചതിന് ബിജെപി നേതാവിന് എതിരെ കേസ്

അഴിമുഖം പ്രതിനിധി

ഹിന്ദു ഭൂരിപക്ഷ പ്രദേശത്തു നിന്ന് മുസ്ലിം കുടുംബത്തെ ഒഴിപ്പിച്ചതിന് ബിജെപി നേതാവിനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ കൗണ്‍സിലറായ വിദ്യാശരണ്‍ ശര്‍മ്മയ്ക്ക് എതിരെയാണ് പൊലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബ്രാഹ്മണര്‍ ഭൂരിപക്ഷമായ പ്രദേശത്തു നിന്നാണ് മുസ്ലിം കുടുംബത്തെ പുറത്താക്കുകയും തിരികെ ഈ പ്രദേശത്തേയ്ക്ക് വരാതെ തടയുകയും ചെയ്തത്. പൊലീസ് കേസെടുത്താലും ഈ പ്രദേശത്ത് മുസ്ലിങ്ങളെ വസിക്കാന്‍ സമ്മതിക്കുകയില്ലെന്ന് ശര്‍മ്മ പൊലീസ് ഓഫീസര്‍മാരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരു സാഹചര്യത്തിലും ബ്രാഹ്മണന്‍മാര്‍ക്കിടയില്‍ മുസ്ലിം കുടുംബത്തെ താമസിക്കുവാന്‍ അനുവദിക്കുകയില്ലെന്ന നിലപാടിലാണ് ശര്‍മ്മ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍