UPDATES

അജ്ഞാതരുടെ വെടിയേറ്റ് യു.പി ബിജെപി എംഎല്‍എ ഗുരുതരാവസ്ഥയില്‍

അഴിമുഖം പ്രതിനിധി

അജ്ഞാതരുടെ വെടിയേറ്റ് യുപി ബി ജെ പി നേതാവ് ബ്രിജ്പാല്‍ തെവാഡിയയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഗാസിയാബാദിന് സമീപമുള്ള സര്‍വോദയ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ബ്രിജ്പാലിന്റെ ശരിരത്തില്‍ നിന്നും അഞ്ച് വെടിയുണ്ടകള്‍ പുറത്തെടുത്തു. വ്യാഴാഴ്ച രാത്രിയാണ് വെടിവയ്പ്പുണ്ടായത്. അംഗരക്ഷകരോടൊപ്പം സഞ്ചരിക്കവേ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.

എകെ 47 തോക്കുകളും 9 എം എം പിസ്റ്റളും ഉപയോഗിച്ചാണ് അക്രമികള്‍ വെടിയുതിര്‍ത്തത് എന്ന് പോലീസ് പറഞ്ഞു. ബി ജെ പിയുടെ കിസാന്‍ മോര്‍ച്ച നേതാവാണ് ബ്രിജ്പാല്‍. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍