UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്‍ കെ അദ്വാനിയുടെ ഭാര്യ കമല അദ്വാനി അന്തരിച്ചു

അഴിമുഖം പ്രതിനിധി

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ ഭാര്യ കമല അദ്വാനി അന്തരിച്ചു. 83 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് വൈകീട്ടായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ഇവരെ ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1965ലാണ് ഇവര്‍ വിവാഹിതരായത്. 2014 ല്‍ ഇവരുടെ അമ്പതാം വിവാഹവാര്‍ഷികം ആഘോഷിച്ചിരുന്നു. തന്റെ ജീവിതത്തിന്റെ മാനേജര്‍ എന്നാണ് അദ്വാനി ഭാര്യയെ വിശേഷിപ്പിച്ചിരുന്നു. ജയന്ത്, പ്രതിഭ എന്നിവര്‍ മക്കളാണ്.

കമലയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ അനുശോചനം അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍