UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഹാര്‍ ബിജെപി ഉപാധ്യാക്ഷന്‍ വെടിയേറ്റു കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ബിഹാറിലെ ബിജെപി ഉപാധ്യക്ഷന്‍ വിശ്വേശര്‍ ഓജ വെടിയേറ്റു കൊല്ലപ്പെട്ടു. ഇന്നു വൈകുന്നേരം പാട്‌നയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ബോജ്പൂര്‍ ജില്ലയിലെ ആളൊഴിഞ്ഞ പ്രദേശത്തു വച്ചായിരുന്നു ഓജയ്ക്ക് വെടിയേറ്റത്. ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് വെടിയേറ്റതെന്നു റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ക്കും കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. 

ആരാണ് കൊലയ്ക്കു പിന്നിലെന്ന് വ്യക്തമായിട്ടില്ല. അതേസമയം സംസ്ഥാനത്ത് നടന്നിട്ടുള്ള കൊലപാതകമടക്കമുള്ള നിരവധി കേസുകളില്‍ ഓജ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഷാപൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയെങ്കിലും ഓജ പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ബിജെപി നേതാവാണ് ഓജ. ചപ്പ്ര ജില്ലയില്‍ ബിജെപിയുടെ മറ്റൊരു പ്രമുഖ നേതാവായ കേദാര്‍ സിംഗിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍