UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദു ജനസംഖ്യ കുറവായതിനാല്‍ ന്യൂനപക്ഷ പദവി വേണം: ബിജെപി നേതാവ് സുപ്രീംകോടതിയില്‍

മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കുമൊന്നും ന്യൂനപക്ഷ പദവിക്ക് അര്‍ഹതയില്ലെന്നാണ് അശ്വിനികുമാറിന്റെ വാദം.

എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നും അതുകൊണ്ട് തന്നെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി വേണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി. ഡല്‍ഹിയിലെ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനികുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്.

2011ലെ സെന്‍സസ് പ്രകാരം കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലും (2.5%), മിസോറാം (2.75%), നാഗാലാന്‍ഡ് (8.75%), മേഘാലയ (11.53%), ജമ്മുകാശ്മീര്‍ (28.44%), അരുണാചല്‍പ്രദേശ് (29%), മണിപ്പൂര്‍ (31.39%), പഞ്ചാബ് (38.40) എന്നീ സംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നാണ് ബിജെപി നേതാവ് പറയുന്നത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റി ആക്ട് പ്രകാരം ഹിന്ദുക്കളെ ന്യൂനപക്ഷ വിഭാഗമായി പരിഗണിക്കണമെന്ന് അശ്വിനികുമാര്‍ ആവശ്യപ്പെടുന്നു. മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കുമൊന്നും ന്യൂനപക്ഷ പദവിക്ക് അര്‍ഹതയില്ലെന്നാണ് അശ്വിനികുമാറിന്റെ വാദം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍