UPDATES

മുസ്ലീം ആരാധനാലയങ്ങള്‍ വെറും കെട്ടിടങ്ങൾ മാത്രം; സുബ്രഹ്മണ്യം സ്വാമിക്കെതിരെ കേസ്

അഴിമുഖം പ്രതിനിധി

മുസ്ലീം ആരാധനാലയങ്ങള്‍ ഏത് നിമിഷവും തകരാവുന്ന കെട്ടിടങ്ങള്‍ മാത്രമാണെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവന വിവാദമാകുന്നു. സംഭവത്തില്‍ സ്വാമിക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഐപിസി സെക്ഷന്‍ 120ബി(ക്രിമിനല്‍ ഗൂഡാലോചന), സെക്ഷന്‍ 153എ(മതസ്പര്‍ദ്ധ വളര്‍ത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മോസ്‌ക് ഒരു മതസ്ഥലമല്ല. ഏത് നിമിഷവും തകരാവുന്ന ഒരു കെട്ടിടം മാത്രമാണ്. ഈ അറിവ് തനിക്ക് ലഭിച്ചത് സൗദി അറേബ്യയില്‍ നിന്നാണെന്നും സ്വാമി പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ഒരു ചര്‍ച്ചക്ക്തയ്യാറാണെന്ന് പറഞ്ഞ സ്വാമി പള്ളിയിലും മോസ്‌കിലുമൊന്നും ദൈവമില്ലെന്നും അത് അമ്പലത്തില്‍ മാത്രമാണെന്നും പറഞ്ഞു.

ആസ്സാമിലെ ഗുവാഹത്തിയിൽ ഒരു സര്‍വ്വലാസാലയിലെ പരിപാടിയില്‍ പങ്കെടുക്കവെയാണ് സ്വാമി ഇപ്രകാരം പരഞ്ഞത്. അതെസമയം സ്വാമിയുടെ പരാമര്‍ശത്തിനെതിരെ ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് സിദ്ധാര്‍തഥ് ഭട്ടാചാര്യ തന്നെ രംഗത്തെത്തി. സ്വാമി സംസ്ഥാനത്ത് വരുമ്പോഴൊക്കെ ഇത്തരത്തില്‍ എന്തെങ്കിലും പറഞ്ഞ് വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ ശ്രമിക്കാറുണ്ടെന്നും സ്വാമിയുടെ പ്രസംഗത്തിന്റെ വീഡിയോ ടേപ്പ് ദേശീയ നേതൃത്വത്തിന് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആസ്സാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയും സുബ്രഹ്മണ്യം സ്വാമിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്വമിയുടെ നിലപാട് അസംബന്ധം എന്ന് വിശേഷിപ്പിച്ച ഗൊഗോയ് അമ്പലങ്ങളിലും പള്ളികളിലും മോസ്‌കുകളിലും ആളുകള്‍ വെറുതെ പോകുന്നല്ലെന്നും പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍