UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശക്തിമാന്റെ കാല് മുറിച്ചു, ബിജെപി എംഎല്‍എ ഗണേഷ് ജോഷി അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

ഉത്തരഖണ്ഡിലെ പൊലീസ് കുതിരയായ ശക്തിമാനെ ആക്രമിച്ച് കാല്‍ തല്ലിയൊടിച്ച കേസില്‍ ബിജെപി എംഎല്‍എ ഗണേശ് ജോഷിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 14-ന് ബിജെപി നടത്തിയ പ്രകടനത്തിനിടെയിലായിരുന്നു ആക്രമണം.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശക്തിമാന്റെ പിന്‍കാല്‍ ഇന്നലെ രാത്രി ഡോക്ടര്‍മാര്‍ മുറിച്ചു മാറ്റിയിരുന്നു. കാലിലെ രക്തയോട്ടം നിലച്ചതിനെ തുടര്‍ന്നാണ് കാല്‍ മുറിച്ചു മാറ്റിയത്. കാലിലെ പഴുപ്പ് വര്‍ദ്ധിക്കുന്നതു കാരണം ശക്തിമാന്റെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനാലാണ് പെട്ടെന്ന് തന്നെ കാല്‍ മുറിക്കാന്‍ തീരുമാനിച്ചത്. കൃത്രിമ കാലും ശക്തിമാന് ഘടിപ്പിച്ചു.

ശക്തിമാനെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകനായ പ്രദീപ് ബോറയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോഷിക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രി മനേക ഗാന്ധി ഉത്തരഖണ്ഡ് ഡിജിപി ബിഎസ് സിദ്ധുവിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായതെന്ന് വാര്‍ത്തകളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍