UPDATES

ബക്രീദിനു പശുവിനെ അറക്കുന്നതു നിര്‍ത്തണം; മുന്നറിയിപ്പുമായി ബിജെപി എംഎല്‍എ

അഴിമുഖം പ്രതിനിധി 

ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി പശുവിനേയും കാളയേയും കശാപ്പ് ചെയ്യുന്നത് നിര്‍ത്തണമെന്ന് തെലുങ്കാന ബിജെപി എംഎല്‍എ എ രാജ സിംഗ്.

ഞങ്ങളുടെ വികാരം മാനിക്കാതെ, മത വിശ്വാസങ്ങളെ ആദരിക്കാതെ മുന്നോട്ട് പോയാല്‍ ഞങ്ങള്‍ അടങ്ങിയിരിക്കില്ല. ഹൈദരാബാദിലെ സ്ഥിതി അത്ര സുഖകരമായിരിക്കില്ല. എന്നാണ് രാജാസിങ്ങിന്റെ മുന്നറിയിപ്പ്.

ഫെയിസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്ത വീഡിയോയിലൂടെയാണ് എംഎല്‍ എ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

“ആരോഗ്യമുള്ള കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് തെലങ്കാന സര്‍ക്കാരും പോലീസും കോടതി ഉത്തരവിനെ മാനിക്കാത്തത്? വീഡിയോയില്‍ രാജസിംഗ് ചോദിക്കുന്നു.

ആരോഗ്യമുള്ള കന്നുകാലികളെ സര്‍ക്കാര്‍ എത്രയും വേഗം സംരക്ഷിക്കണം എന്നും ഇവയെ മൃഗ ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയമാക്കണം എന്നും ഗോശാലകളിലേക്ക് മാറ്റണം എന്നും എംഎല്‍എ ആവശ്യപ്പെടുന്നു.

ഇതിനു മുന്‍പും  സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വിധമുള്ള പരാമര്‍ശങ്ങള്‍ രാജാസിംഗിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഉനയില്‍ ദളിത്‌ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തിലും  എംഎല്‍എ അക്രമകാരികളെ പിന്തുണച്ച് രംഗത്ത്  വന്നിരുന്നു

  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍