UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലിങ്ങള്‍ ഞങ്ങള്‍ക്കു വോട്ട് ചെയ്യില്ല, കാരണം ഇതു രാജ്യസ്‌നേഹികളുടെ പാര്‍ട്ടിയാണ്; ബിജെപി എം പി പര്‍വേഷ് വര്‍മ

എന്തുകൊണ്ടാണ് ഈ രാജ്യത്തെ ഓരോ തീവ്രവാദിയും മുസ്ലിം ആയത്, അതുകൊണ്ടു തന്നെയാണ് അവര്‍ ബിജെപിക്ക് വോട്ട് ചെയ്യാത്തതും. ബിജെപി രാജ്യസ്‌നേഹികളുടെ പാര്‍ട്ടിയാണ്. അതാണ് മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ കാരണം. ബിജെപി ഒരു പ്രത്യേക മതവിഭാഗത്തെയും കാര്യമാക്കുന്നില്ല. ഞങ്ങള്‍ രാമ മന്ദിരം നിര്‍മിക്കുക തന്നെ ചെയ്യും.

മുസ്ലിങ്ങളെല്ലാം ഭീകരവാദികളാണെന്നും രാജ്യത്തിന്റെ വികസനത്തിനൊപ്പം നില്‍ക്കാത്തവരും ആണെന്നതടക്കമുള്ള കടുത്ത ആക്ഷേപങ്ങളുമായി ബിജെപി എംപി. മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായിരുന്ന അന്തരിച്ച സഹേബി സിംഗ് വര്‍മയുടെ മകനും ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിയുമായ പര്‍വേഷ് വര്‍മയാണ് യുപി തെരഞ്ഞെടുപ്പിനു മുന്നോടിയായി കടുത്ത മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള വാക് പ്രയോഗങ്ങള്‍ നടത്തിയത്.

കഴിഞ്ഞ ശനിയാഴ്ച വര്‍മ നടത്തിയ പ്രസംഗത്തില്‍ മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തുന്നത് ഇപ്രകാരമാണ്; ബിജെപി ഒരിക്കലും വോട്ട് ബാങ്കുകളെ കുറിച്ച് ഉത്കണ്ഠപ്പെടാറില്ല. മുസ്ലിങ്ങള്‍ ഇതുവരെ ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല, ഇനിയവരത് ചെയ്യുകയുമില്ല. അതിന്റെ കാരണം ലളിതമാണ്. എന്തുകൊണ്ടാണ് ഈ രാജ്യത്തെ ഓരോ തീവ്രവാദിയും മുസ്ലിം ആയത്, അതുകൊണ്ടു തന്നെയാണ് അവര്‍ ബിജെപിക്ക് വോട്ട് ചെയ്യാത്തതും. ബിജെപി രാജ്യസ്‌നേഹികളുടെ പാര്‍ട്ടിയാണ്. അതാണ് മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ കാരണം. ബിജെപി ഒരു പ്രത്യേക മതവിഭാഗത്തെയും കാര്യമാക്കുന്നില്ല. ഞങ്ങള്‍ രാമ മന്ദിരം നിര്‍മിക്കുക തന്നെ ചെയ്യും.

പര്‍വേഷിന്റെ ഈ പ്രസ്താവനകള്‍ക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ശക്തമായ പ്രതികരണങ്ങളായിരുന്നു ഉണ്ടായത്. എന്നാല്‍ വിവാദങ്ങള്‍ നിലനില്‍ക്കെ തന്നെ തിങ്കളാഴ്ച വാര്‍ത്ത ഏജന്‍സിയോട് സംസാരിക്കുമ്പോള്‍ കൂടുതല്‍ ആക്ഷേപങ്ങള്‍ മുസ്ലിം സമുദായത്തിനെതിരേ ഉയര്‍ത്താനാണ് വര്‍മ തയ്യാറായത്. ഞങ്ങളുടെ സര്‍ക്കാര്‍ ഏതെങ്കിലും പ്രത്യേക മതവിഭാഗങ്ങള്‍ക്കായി പദ്ധതികളൊന്നും ആവിഷ്‌കരിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ പദ്ധികളില്‍ നിന്നും മുസ്ലിം സമുദായത്തിനുള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. എങ്കിലും ഇപ്പോഴും മുസ്ലിങ്ങള്‍ ബിജെപിക്കു വോട്ട് ചെയ്യുന്നതില്‍ നിന്നും അകലം പാലിക്കുകയാണ്. മുസ്ലിങ്ങള്‍ ബിജെപി ഒഴികെ മറ്റെല്ലാ പാര്‍ട്ടികള്‍ക്കും വോട്ട് ചെയ്യുന്നുണ്ട്. ബിജെപി ഒഴികെയുള്ള പാര്‍ട്ടികളെല്ലാം തന്നെ അവരെ ഒരു വോട്ട് ബാങ്കായാണ് കാണുന്നതും. മുസ്ലിങ്ങളാകട്ടെ വികസനവുമായി സഹകരിക്കാന്‍ കൂട്ടാക്കാത്തവരും. അവരൊരിക്കലും മുന്‍നിരയിലേക്ക് വരാന്‍ ആഗ്രഹിക്കാത്തവരാണ്. പുരോഗതിയുമായി ചേര്‍ന്നു നില്‍ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍; പര്‍വേഷ് വര്‍മ വിമര്‍ശിക്കുന്നു.

എന്തുകൊണ്ടാണ് മുസ്ലിങ്ങള്‍ ബിജെപി വോട്ട് ചെയ്യാത്തതെന്ന ചോദ്യത്തിനുളള വര്‍മയുടെ മറുപടി ഇതാണ്: ഇന്ത്യക്കും പാകിസ്താനും ഇടയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങളാകാം കാരണം. രാജ്യത്തെ തീവ്രവാദികളെല്ലാം മുസ്ലിങ്ങളാകുന്നത് എന്തുകൊണ്ടാണ്? എവിടെ നിന്നാണ് അവര്‍ക്കാവശ്യമായ പണവും ആയുധങ്ങളും എത്തുന്നത്?

വര്‍മയുടെ മുസ്ലിം വിരുദ്ധ പരമാര്‍ശങ്ങളെ കടന്നാക്രമിച്ചുകൊണ്ടു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുപിയിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ഷീല ദീക്ഷിത് രംഗത്തു വന്നത് വര്‍മയുടെ വാക്കുകളില്‍ കാണുന്നതാണ് യുപി തെരഞ്ഞെടുപ്പിലെ ബിജെപിയുടെ അജണ്ട എന്നാരോപിച്ചു കൊണ്ടാണ്. വര്‍മയുടേത് വര്‍ഗീയ പ്രസ്താവനയാണ്. വര്‍ഗീതയുടെ വരകളാല്‍ സമുഹത്തെ വിഭജിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഷീല ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍