UPDATES

ബിജെപിയുടെ ദേശീയ കൗണ്‍സിലിന് ഇന്ന് തുടക്കമാവും

അഴിമുഖം പ്രതിനിധി

മൂന്നു ദിനങ്ങളിലായി നടക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ(ബിജെപി) ദേശീയ കൗണ്‍സില്‍ ഇന്ന് കോഴിക്കോട് ആരംഭിക്കും. സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള ദേശീയ നിര്‍വാഹകസമിതിയോഗം ഇന്നും നാളെയുമായി നടക്കും. സമ്മേളനത്തിന് പങ്കെടുക്കുന്നതിനായി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും ജനറല്‍ സെക്രട്ടറി രാം ലാലും, ആയാം പ്രഭാരി അരവിന്ദ് മേനോനും ഇന്നലെ എത്തിയിരുന്നു. യോഗം ചേരുന്നതിനു മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് അമിത് ഷാ എത്തിയത്. ഇരുപ്പത്തിനാലാം തീയ്യതി വൈകിട്ടോടെ സമ്മേളനത്തിനു പങ്കെടുക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോടെത്തും.

ഇന്നും നാളെയും മറ്റെനാളുമായി കോഴിക്കോട് ദീനദയാല്‍ ഉപാധ്യായ നഗറിലാണു ദേശീയ കൗണ്‍സില്‍ ചേരുന്നത്. പ്രധാനമന്ത്രി, ലോക്‌സഭാ, രാജ്യസഭാ എംപിമാര്‍, കേന്ദ്ര മന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, നഗരസഭാ അദ്ധ്യക്ഷന്‍മാര്‍, സംസ്ഥാനങ്ങളുടെ ഭാരവാഹികളടക്കം രണ്ടായിരത്തോളം പ്രതിനിധികളാണു സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍