UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് നിരോധനം: ലഡു വിതരണം ചെയ്യാനുള്ള പരിപാടി ബിജെപി ഉപേക്ഷിച്ചു

ലഡു വിതരണ തീരുമാനം തിരിച്ചടിച്ചെക്കുമെന്ന് ആശങ്ക

നോട്ട് നിരോധന പദ്ധതിയിലൂടെ ജനങ്ങള്‍ക്കു നേരിട്ട ബുദ്ധിമുട്ടിനു പകരമായി അവരോട് നന്ദി പ്രകടിപ്പിച്ചു കൊണ്ട് ലഡു വിതരണം ചെയ്യാനുള്ള തീരുമാനം ബിജെപി ഉപേക്ഷിച്ചു. ജനങ്ങള്‍ ഇപ്പോഴും എ.ടി.എമ്മുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്ന സാഹചര്യത്തില്‍ അവരോട് നന്ദി പ്രകടിപ്പിച്ച് ലഡു വിതരണം ചെയ്യുന്നത് തിരിച്ചടിക്കുകയേ ഉള്ളൂ എന്ന് വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

“നോട്ട് നിരോധന പദ്ധതിയോട് സഹകരിച്ചവരോട് നന്ദി പറയാനുള്ള അവസരമെന്ന നിലയിലാണ് ലഡു വിതരണ പദ്ധതി ആലോചിച്ചത്. എന്നാല്‍ ഇത് അനാവശ്യമായി ഊതിപ്പെരുപ്പിച്ച് വലുതാക്കുകയായിരുന്നു. അതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കുകയാണെന്നും പകരം താന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കൊപ്പം ജനങ്ങളുടെ കൂടെ താമസിച്ച് അവര്‍ നേരിടുന്ന പ്രശന്ങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കു”മെന്നും പാര്‍ട്ടി ഡല്‍ഹി അധ്യക്ഷനായി ഈയിടെ നിയമിതനായ എം.പിയും ഭോജ്പുരി ചലച്ചിത്ര താരവുമായ മനോജ് തിവാരി പറഞ്ഞു.

നോട്ട് നിരോധനം മൂലം ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് ലഡു വിതരണം ചെയ്യാനുള്ള പദ്ധതി പാര്‍ട്ടിയെ മറ്റുള്ളവര്‍ക്കു മുന്നില്‍ പരിഹാസ്യപാത്രമാക്കിയെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ കുറ്റപ്പെടുത്തിയിരുന്നു. സതീഷ് ഉപാധ്യായയ്ക്ക് പകരം കഴിഞ്ഞ മാസമാണ് തിവാരിയെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയത്. ബിഹാര്‍, പൂര്‍വാഞ്ചല്‍ മേഖലയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ ഡല്‍ഹിയില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് അവര്‍ക്കിടയില്‍ ജനപ്രീതിയുള്ള തിവാരിയെ തെരഞ്ഞെടുത്തത്. എന്നാല്‍ പാര്‍ട്ടിയിലെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ നേതാക്കള്‍ ഈ നീക്കത്തോട് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെങ്കിലും നിസഹകരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍