UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദലിതനോ പിന്നോക്കവിഭാഗക്കാരനോ വേണമെന്ന് ആവശ്യം; സാക്ഷി മഹാരാജിന്റെ കണ്ണ് യുപി മുഖ്യമന്ത്രി കസേരയില്‍

സംസ്ഥാനത്ത് 20-22 ശതമാനം പേര്‍ ദലിതരാണെന്നും 27 ശതമാനം പേര്‍ മറ്റ് പിന്നോക്ക വിഭാഗക്കാരാണെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ വാദം ഉയര്‍ത്തുന്നത്

വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ തന്നെ ഉത്തര്‍പ്രദേശില്‍ ബിജെപി വ്യക്തമായ ആധിപത്യം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ഊഹാപോഹങ്ങളും ശക്തമായിരിക്കുകയാണ്. കേശവ് പ്രസാദ് മൗര്യയോ യോഗി ആദിത്യനാഥോ മുഖ്യമന്ത്രിയാകുമെന്നാണ് പ്രാഥമിക വിലയിരുത്തെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മടങ്ങിവന്നാല്‍ അദ്ദേഹമാകും മുഖ്യമന്ത്രിയെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

അതേസമയം യുപിയില്‍ ദലിതനെയോ മറ്റ് പിന്നോക്ക വിഭാഗക്കാരനെയോ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ബിജെപി എംപി സാക്ഷി മഹാരാജും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 20-22 ശതമാനം പേര്‍ ദലിതരാണെന്നും 27 ശതമാനം പേര്‍ മറ്റ് പിന്നോക്ക വിഭാഗക്കാരാണെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ വാദം ഉയര്‍ത്തുന്നത്.

മറ്റ് പിന്നോക്ക വിഭാഗത്തില്‍ പെടുന്ന ലോധി വിഭാഗത്തില്‍പ്പെടുന്നയാളാണ് സാക്ഷി. തനിക്ക് മുഖ്യമന്ത്രിയാകണമെന്നാണ് സാക്ഷി പരോക്ഷമായി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയെ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് നിശ്ചയിക്കുമെന്നാണ് ബിജെപി വക്താവ് അമന്‍ സിന്‍ഹ പറയുന്നത്. 15 വര്‍ഷത്തിന് ശേഷമാണ് ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ വരുന്നത്. 1996ലെ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയ്‌ക്കൊപ്പം സഖ്യമുണ്ടാക്കിയാണ് ബിജെപി ഇവിടെ അധികാരം പിടിച്ചത്. എന്നാല്‍ ഇത്തവണ ഒറ്റയ്ക്കാണ് ഇവര്‍ അധികാരത്തിലേറാന്‍ ഒരുങ്ങുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍