UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആം ആദ്മി പാര്‍ട്ടിക്കാരുണ്ടെങ്കില്‍ ഇനി ടി.വി ചര്‍ച്ചക്കില്ലെന്ന് ബി.ജെ.പി

ആം ആദ്മി പാര്‍ട്ടി വക്താക്കള്‍ ബി.ജെ.പിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നുവെന്ന്‍ പരാതി

ചില ടി.വി ചാനലുകള്‍, ചില വിഷയങ്ങള്‍ ഒക്കെ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ വക്താക്കളും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ട് ബഹിഷ്‌കരിക്കുന്നത് കേരളത്തിലടക്കം നടന്നിട്ടുള്ള കാര്യമാണ്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നതുകൊണ്ട് ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി പറയുന്നത് ആദ്യമായിരിക്കും.

ആം ആദ്മി പാര്‍ട്ടി പങ്കെടുക്കുന്ന ടി.വി ചര്‍ച്ചകള്‍ക്ക് ഇനി പാര്‍ട്ടി വക്താക്കളെ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് ഇനി ബി.ജെ.പിയുടെ തീരുമാനം. ആം ആദ്മി പാര്‍ട്ടി വക്താക്കള്‍ ബി.ജെ.പിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും എന്നാല്‍ കൂടുതല്‍ വിശദീകരണങ്ങള്‍ തേടുമ്പോള്‍ അവര്‍ അത് നല്‍കുന്നില്ലെന്നുമാണ് ഇതിനു കാരണമായി ബി.ജെ.പി പറയുന്നത്.

ബി.ജെ.പിയുടെ നിലപാടിനെതിരെ രൂക്ഷ പരിഹാസവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. എന്താണ് അടുത്തത്? ആം ആദ്മി പാര്‍ട്ടി മത്സരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ഇനി ബി.ജെ.പി മത്സരിക്കില്ലേ എന്ന് പാര്‍ട്ടി വക്താവ് രാഘവ് ഝധ പരിഹസിച്ചു.

raj-1

ബി.ജെ.പി. ഇന്നലെ ഇന്ത്യാ ടുഡേ, ഇ-ടി.വി എന്നീ ചാനലകളിലെ ചര്‍ച്ചയ്ക്ക് ആം ആദ്മി പാര്‍ട്ടി പ്രതിനിധികള്‍ ഉണ്ടെന്നതിന്റെ പേരില്‍ തങ്ങളുടെ വക്താക്ക െഅയയ്ക്കാന്‍ തയാറായില്ല. ഇതോടെ ഇന്ത്യാ ടുഡെയില്‍ നിന്ന് രാജ്ദീപ് സര്‍ദേശായിയും ഇ-ടി.വിയില്‍ നിന്ന് സമീര്‍ അബ്ബാസും ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ട്വീറ്റ് ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തു വന്നത്. രാജ്ദീപ് ഒരുപടി കൂടി കടന്ന് എന്താണ് ബി.ജെ.പിയെ ഭയപ്പെടുത്തുന്നത് എന്ന് മനസിലാകുന്നില്ലെന്ന് കൂടി കുറിച്ചു. ബിജെപി വക്താവിന്റെ കസേര ഒഴിച്ചിട്ടു കൊണ്ടാണ് ഇ-ടിവി ഇന്നലെ ചര്‍ച്ച നടത്തിയത്. സമീര്‍ അബ്ബാസ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍