UPDATES

ട്രെന്‍ഡിങ്ങ്

മോട്ടോര്‍ വാഹന പിഴ, കേന്ദ്രത്തോട് ഉടക്കി മൂന്ന് ബിജെപി സര്‍ക്കാരുകള്‍, സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമോ എന്ന കാര്യത്തില്‍ നിയമോപദേശം തേടുന്നു, പുതുക്കിയ പിഴ ഈടാക്കില്ലെന്ന് കേരളം

പുതിയ നിയമത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പിഴയില്‍ കുറവു വരുത്തുന്ന കാര്യം കേരളവും ആലോചിക്കുന്നുണ്ട്.

മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. നിയമ ലംഘനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന പിഴ കുറയ്ക്കാനാണ് ബിജെപി ഭരിക്കുന്നതുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തീരുമാനിച്ചത്. സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ നിയമത്തില്‍ ഇളവ് വരുത്താന്‍ അധികാരമുണ്ടോ എന്ന കാര്യത്തില്‍ നിയമോപദേശം തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

ഗുജറാത്ത്, ഝാര്‍ഖണ്ഡ്, കര്‍ണാടക എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് നിയമത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത പിഴയില്‍ കുറവു വരുത്താന്‍ തീരുമാനിച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ പുതുതായി നിശ്ചയിച്ച പിഴയില്‍ 90 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. പിഴയില്‍ കുറവ് വരുത്താന്‍ അനുവാദം നല്‍കണമെന്ന് കര്‍ണാടക കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഇതിന് പുറമെ പ്രതിപക്ഷം ഭരിക്കുന്ന മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും പുതിയ നിയമത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കനത്ത പിഴയ്‌ക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു.

പുതിയ നിയമത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പിഴയില്‍ കുറവു വരുത്തുന്ന കാര്യം കേരളവും ആലോചിക്കുന്നുണ്ട്. പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രത്തിന് കേരളം കത്തയക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇക്കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ പുതുക്കിയ പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.

അതേസമയം സംയുക്ത പട്ടികയിലുള്ള വിഷയമായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് പിഴയില്‍ കുറവുവരുത്താമെന്ന നിലപാടാണ് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി സ്വീകരിച്ചത്. എന്നാല്‍ ഇത് മൂലമുണ്ടാകുന്ന ഭവിഷത്തുകള്‍ അങ്ങനെ തീരുമാനമെടുക്കുന്ന സര്‍ക്കാരുകള്‍ ഏറ്റെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പിഴയില്‍ വന്‍ വര്‍ധനവരുത്തിയതിനെ അദ്ദേഹം ന്യായികരിച്ചു. മുപ്പത് വര്‍ഷം മുമ്പ് 500 രൂപയുടെ മൂല്യം എത്രയാണെന്ന് അദ്ദേഹം ചോദിച്ചു. 1988 ല്‍ നിയമം നടപ്പിലാക്കുമ്പോളുളതെിനെക്കാള്‍ പണത്തിന്റെ മൂല്യത്തില്‍ ഉണ്ടായിട്ടുള്ള കുറവ് സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിൻ്റെ  നിയമത്തോട് ബഹുമാനവും പേടിയുമുണ്ടാകണം. മദ്യപിച്ച് പൊലീസിന്റെ മുന്നിലൂടെ വാഹനമോടിച്ചുപോകുന്നത് താന്‍ നേരിട്ടു കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ കടുത്ത പിഴയെ എതിര്‍ക്കുന്നവര്‍ക്ക് വിദേശത്ത് പോയാല്‍ കര്‍ശനമായ നിയമ വ്യവസ്ഥ പാലിക്കുന്നതില്‍ മടിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. നിയമ ലംഘനം തടയുന്നതിന് കടുത്ത പിഴ ഈടാക്കുന്ന നിയമത്തെ അദ്ദേഹം ബലാല്‍സംഗം തടയുന്നതിനുള്ള നിയമത്തോടാണ് ഉപദേശിച്ചത്. സര്‍ക്കാരിന് പണം ഉണ്ടാക്കുന്നതിനല്ല, മറിച്ച് ജീവന്‍ രക്ഷിക്കാനാണ് ശിക്ഷ കര്‍ശനമാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

വിവിധ നിയമലംഘനങ്ങള്‍ക്ക് പിഴയില്‍ 10 ഇരട്ടിയാണ് വര്‍ധനയാണ് പുതിയ നിയമത്തില്‍ ഏര്‍പ്പാടാക്കിയത്. മദ്യപിച്ച് വണ്ടിയോടിക്കുന്നതിനുള്ള പിഴ 10000 രൂപയും ആറ് മാസവുമാണ് ശിക്ഷ. അപകടകരമായ ഡ്രൈവിങ്ങിന് 5000 രൂപയുമാണ് പുതിയ നിയമത്തില്‍ പിഴ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Read: മഞ്ഞ മഞ്ഞ ബള്‍ബുകള്‍.. മിന്നി മിന്നി കത്തുമ്പോള്‍.. തലസ്ഥാനത്തെ ഓണ രാത്രി / വീഡിയോ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍