UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടിവസ്ത്രം തലതിരിച്ചിട്ടതുപോലെ ഒരബദ്ധം; ദേശീയപതാക തലകീഴാക്കി ഉയര്‍ത്തിയതിനു ബിജെപി നേതാവിന്റെ ന്യായം

അസം ബിജെപി സംസ്ഥാന അധ്യക്ഷനാണ് ദേശീയപതാകയെ അടിവസ്ത്രത്തോട് ഉപമിച്ചത്

റിപ്പബ്ലിക് ദിനത്തില്‍ പാര്‍ട്ടി ഓഫിസില്‍ ദേശീയ പതാക തലകീഴാക്കി ഉയര്‍ത്തിയതിനെ ബിജെപി നേതാവ് ന്യായീകരിച്ചത് അടിവസ്ത്രവുമായി ബന്ധപ്പെടുത്തി.
അസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത്ത് ദാസ് ആണു തനിക്കു പറ്റിയ അബദ്ധം ഈ രീതിയില്‍ നിസ്സാരവത്കരിച്ചത്.

ദേശീയ പതാക തലകീഴായി ഉയര്‍ത്തിയതിനു നല്‍കിയ വിശദീകരണത്തില്‍ രഞ്ജിത്ത് സിംഗ് പറയുന്നത് ഇപ്രകാരമാണ്; പതാക തെറ്റായ രീതിയിലാണ് ഉയര്‍ത്തിയതെന്നു കണ്ടതോടെ ഞാനീകാര്യത്തില്‍ ചടങ്ങിന്റെ ചുമതലയുള്ള ആളോടു വിശദീകരണം ചോദിച്ചു. അയാള്‍ സംഭവത്തില്‍ ക്ഷമ ചോദിക്കുകയും അടിവസ്ത്രം ചില സമയങ്ങളില്‍ തലതിരിച്ച് ഇടാറുള്ളതുപോലെ പറ്റിയ അബദ്ധമാണ് ഇവിടെയും സംഭവിച്ചതെന്നും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഈ പ്രസ്താവന വിവാദമായതോടെ രഞ്ജിത്ത് സിംഗ് ദേശീയപതാകയെ അപമാനിച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതോടെ സ്വയം ന്യായീകരിച്ച് സിംഗ് രംഗത്ത് എത്തി. താന്‍ ബോധപൂര്‍വം വരുത്തിയ തെറ്റായിരുന്നില്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണ് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയതെന്നും സിംഗ് പറഞ്ഞു. തെറ്റു ബോധ്യപ്പെട്ട ഉടനെ താനതു തിരുത്തി. എന്നാല്‍ മറ്റൊരാളുടെ വാക്കുകള്‍ എന്റെ മേല്‍ ചാര്‍ത്തി മാധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നും രഞ്ജിത്ത് സിംഗ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍