UPDATES

ആടിന്റെ രൂപമുള്ള കേക്ക് മുറിച്ച് ആര്‍ എസ് എസ്; ബക്രീദ് പരിസ്ഥിതി സൌഹൃദപരമായി ആഘോഷിക്കണം

അഴിമുഖം പ്രതിനിധി 

ബക്രീദ് ദിനത്തില്‍ ബിജെപി പരിസ്ഥിതി സൌഹൃദ ബക്രീദ് ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തു. മാത്രവുമല്ല ബുദ്ധിജീവികളെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ക്ഷണിക്കുകയും ചെയ്തു.

ആര്‍എസ്എസിന്‍റെ മുസ്ലീം സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച് ആടിനെയോ മറ്റു മൃഗങ്ങളെയോ  ബലി കഴിക്കാതെ ആടിന്‍റെ രൂപത്തില്‍ ഉള്ള കേക്ക് മുറിച്ചു ബക്രീദ് ആഘോഷിക്കാന്‍ തീരുമാനിച്ചു. വീടുകളില്‍ ബിരിയാണി വെക്കുന്നതിനു പകരം വട നല്‍കാനും തീരുമാനിച്ചു. 5കിലോ ഗ്രാം ഭാരമുള്ള കേക്ക് മഞ്ചിന്റെ ലക്നൌവിലെ  അവാദ് പ്രാന്ത് ഓഫീസില്‍ ഇന്ന് മുറിക്കും.

പരിസ്ഥിതി സൌഹൃദമായ ബക്രീദ് എന്ന ആശയം മുന്നോട്ട് വച്ചതിലൂടെ ബിജെപി സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ ഹിന്ദുത്വ പ്രത്യയശാസ്ത്രം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് എന്ന് എഐഎംഐഎം എംപി അസാസുദ്ധീന്‍ ഒവൈസി പറഞ്ഞു.

ബക്രീദ് ദിനത്തില്‍ ഒരു മൃഗബലിയും നടത്തരുത് എന്ന് ശര്‍മ്മ പറഞ്ഞതായും അവര്‍ എന്തുകൊണ്ടാണ് അമുസ്ലീമുകള്‍ നടത്തുന്ന മൃഗ ബലികളെ കുറിച്ച് സംസാരിക്കാത്തത് എന്നും ഒവൈസി ചോദിക്കുന്നു.

ബക്രീദ് പരിസ്ഥിതി സൌഹൃദ ആഘോഷമാക്കി മാറ്റണമോ എന്നുള്ള ചോദ്യത്തിന് മറുപടിയായി ഹോളിയും ദീപാവലിയും പരിസ്ഥിതി സൌഹൃദ ഉത്സവങ്ങളായി ആഘോഷിക്കുമെന്ന് ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു. ഇതൊരു സംവാദത്തിനുള്ള വിഷയം ആണ് എന്നും രാജ്യത്തെ ബുദ്ധി ജീവികള്‍ ഇതിനെ പറ്റി പ്രതികരിച്ചാല്‍ നന്നായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

‘ബക്രീദ് എങ്ങനെ ആചരിക്കണം എന്നുള്ള ചോദ്യം മനുഷ്യന്‍റെ ഇടപെടലിനും അപ്പുറത്താണ്. വര്‍ഗീയത എല്ലായിടത്തും ആളിപ്പടരുന്ന ഒന്നാണ് അത് മതത്തിലും വിശ്വാസത്തിലും ശരിയായ അറിവില്ലാത്തത് കൊണ്ടാണ് ഉണ്ടാകുന്നത്’ എന്ന് ജമാഅത്-ഉലെമ-ഇ-ഹിന്ദ് പ്രസിഡന്‍റ് മൌലാന അര്‍ഷാദ് മദനി ഈ വിഷയത്തില്‍ പ്രതികരിച്ചു.

“ആളുകള്‍ ജന്മദിനങ്ങള്‍ ആഘോഷിക്കുന്നത് പോലെ ബക്രീദ്  കേക്ക് മുറിച്ചും ആഘോഷിക്കാം.” മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ അവാദ് പ്രാന്ത് കണ്‍വീനര്‍ റായിസ് ഘാന്‍ പറഞ്ഞു. ഇതിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നും മറ്റിടങ്ങളിലേക്ക് ഈ പുതിയ ആഘോഷ രീതി വ്യാപിപ്പിക്കുമെന്നും ഘാന്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍