UPDATES

‘സുവര്‍ണാവസരം’ ഉപയോഗിക്കും’ ശബരിമല വിഷയം സജീവമാക്കാന്‍ ബിജെപി; ആര് തടുക്കുമെന്ന് ശ്രീധരന്‍ പിള്ളയുടെ വെല്ലുവിളി

മുന്‍ നിലപാട് തിരുത്തിയാണ് ശ്രീധരന്‍പിള്ള ബിജെപി ശബരിമല മുഖ്യ വിഷയമാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കാന്‍ ബിജെപി തീരുമാനം. പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ഇക്കാര്യം വെളിപ്പെടുത്തിയത്. ശബരിമലയല്ല, തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമെന്നായിരുന്നു നേരത്തെ ശ്രീധരന്‍ പിള്ള പറഞ്ഞത്. ഇതിനെതിരെ പത്തനം തിട്ടയിലെ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു.  ശബരിമല വിഷയം ഉന്നയിച്ചതിന് തൃശ്ശൂര്‍ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് നല്‍കിയ മറുപടി കമ്മീഷന്റെ പരിഗണനയിലാണ്.

ഇതിനിടയിലാണ്, മുന്നറിയിപ്പുകള്‍ അവഗണിച്ച് ശബരിമല വിഷയം സജീവമായി അവശേഷിക്കുന്ന ദിവസങ്ങളില്‍ ഉന്നയിക്കാന്‍ ബിജെപി തീരുമാനിച്ചത്. ആര്‍എസ് എസ്സിന്റെ കുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരസ്യമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളെ വെല്ലുവിളിക്കാന്‍ ബിജെപി തീരുമാനിച്ചതെന്നാണ് സൂചന.

പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ബിജെപി ഇപ്പോള്‍ തന്നെ ശബരിമല വിഷയവുമായി വോട്ടര്‍മാരെ സമീപിക്കുന്നുണ്ട്. ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുതെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ഇത്തരം പോസ്റ്ററുകള്‍ ബിജെപിക്ക് വേണ്ടി പുറത്തിറക്കിയിരിക്കുന്നത്. ഇന്നലെ കോഴിക്കോട് നടന്ന പൊതുയോഗത്തിലാണ് ശബരിമല വിഷയം പരസ്യമായി ഉപയോഗിക്കുമെന്ന് ബിജെപി വ്യക്തമാക്കിയത്. പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ആചാരം സംരക്ഷിക്കുമെന്ന വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ബിജെപിയുടെ മാനിഫാസ്റ്റോയിലും വ്യക്തമാക്കിയിട്ടുണ്ട്.

കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും ശബരിമല വിഷയം ഉന്നയിച്ചതിന് വിവാദത്തിലായിരുന്നു.
ശബരിമല പറയുന്നിടത്ത് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രചാരണ രംഗത്ത് വിഷയം വളരെ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പുകളെ ഇനി കാര്യമാക്കേണ്ടതില്ലെന്നും അത് പിന്നീട് നേരിടാമെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.

അതേസമയം പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് നേതൃത്വം നല്‍കുന്നുവെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഇതുവരെ ഉന്നയിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിന് മുമ്പ് വോട്ട് നഷ്ടപ്പെട്ടാലും ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് ശക്തമായി അനുകൂലിക്കുമെന്നാണ് സിപിഎം നേതാക്കള്‍ പറഞ്ഞത്. . എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഈ വിഷയം ചര്‍ച്ചയാക്കാതിരിക്കാനാണ് സിപിഎം ശ്രമിച്ചത്.

സര്‍ക്കാരുമായി ശബരിമല വിഷയത്തില്‍ സഹകരിച്ച ദളിത് സംഘടനകളും ആക്ടിവിസ്റ്റുകളും ഇപ്പോള്‍ ഇടതുപക്ഷം സ്വീകരിച്ച സമീപനത്തിനെതിരെ രംഗത്തുവന്നിരുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്വീകരിച്ചില്ലെങ്കില്‍ അത് ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്നാണ് ഇവരുടെ സമീപനം. ബിജെപി തീവ്രമായി ശബരിമല വിഷയം ഉന്നയിക്കുന്നതോടെ ഇതിനെ കമ്മീഷനും ഇടതുപാര്‍ട്ടികളും എങ്ങനെ നേരിടുമെന്നതാണ് പ്രധാന വിഷയം. ഇനി ഒമ്പത് ദിവസം മാത്രമാണ് തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍