UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാമ്പാടി നെഹ്രു കോളേജും സമരഭൂമിയാകുന്നു

ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും നീതി തേടി കോളേജ് ചെയര്‍മാന്റെ വീടിന് മുന്നില്‍ സമരം ആരംഭിക്കാനിരിക്കെയാണ്

ബിജെപി നേതാവ് വി മുരളീധരനെ മുന്‍നിര്‍ത്തി ലോ അക്കാദമിയില്‍ നടത്തിയ സമരം പാമ്പാടി നെഹ്രു കോളേജിലേക്കും വ്യാപിപ്പിക്കാന്‍ ബിജെപി നീക്കം. നെഹ്രു കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹണ സമിതി അംഗമായ മുരളീധരന്‍ ഇന്നലെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതോടെ ലോ അക്കാദമിക്ക് പിന്നാലെ നെഹ്രു കോളേജും സമരഭൂമിയാകുകയാണ്. ലോ അക്കാദമിയില്‍ സിപിഐയും കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഇടപെട്ടെങ്കിലും നെഹ്രു കോളേജില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലില്ലെന്ന് രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. നെഹ്രു കോളേജ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയുടെ മരണത്തെ തുടര്‍ന്ന് സ്വാശ്രയ കോളേജുകള്‍ക്കെതിരായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ലോ അക്കാദമിയില്‍ സമരം ആരംഭിച്ചത്.

ഇതിനിടെ നെഹ്രു കോളേജിന് കീഴിലുള്ള ഫാര്‍മസി കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. സമരത്തിന് നേതൃത്വം നല്‍കിയ നാല് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുന്നതായി കോളേജ് മാനേജ്‌മെന്റ് നിലപാടെടുത്തതോടെ ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ കോളേജില്‍ ശക്തമായ സമരമാണ് നടന്നത് ഈ സാഹചര്യത്തിലാണ് ഫാര്‍മസി കോളേജ് അടയ്ക്കാന്‍ തീരുമാനമായത്. ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും നീതി തേടി കോളേജ് ചെയര്‍മാന്റെ വീടിന് മുന്നില്‍ സമരം ആരംഭിക്കാനിരിക്കെയാണ് ബിജെപിയും സമരം ആരംഭിക്കാനുള്ള നീക്കം ആരംഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍