UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നട്ടെല്ല് ഇല്ലാത്ത അമര്‍ത്യ സെന്നിനെ പോലുള്ളവരെ ആര്‍ക്കും വില്‍ക്കാനും വാങ്ങാനും കഴിയുമെന്ന് ബിജെപി നേതാവ്‌

അമര്‍ത്യസെന്‍ രാജ്യത്തിന് എന്തു സംഭാവനയാണു നല്‍കിയിരിക്കുന്നതെന്നു ബംഗാള്‍ ബിജെപി അധ്യക്ഷന്‍

നൊബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യസെന്‍ രാജ്യത്തിന് എന്തു സംഭാവനയാണു നല്‍കിയിരിക്കുന്നതെന്നു ബിജെപി. പാര്‍ട്ടിയുടെ പശ്ചിമബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് ആണു അമര്‍ത്യയുടെ സംഭാവനകളെ ചോദ്യം ചെയ്തു രംഗത്തുവന്നത്. നമ്മുക്കിടയില്‍ നിന്നും ഒരു ബംഗാളി നൊബേല്‍ പുരസ്‌കാരം നേടിയത് അഭിമാനകരം തന്നെ. പക്ഷേ അദ്ദേഹം സംസ്ഥാനത്തിനും രാജ്യത്തിനും എന്തു സംഭാവനയാണു നല്‍കിയത്? ബംഗാളില്‍ ആര്‍ക്കും ഇയാളെ അറിയുകയില്ല; ദിലീപ് ഘോഷ് ഒരു ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു.

നളന്ദ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സ്ഥാനത്തു നിന്നും അമര്‍ത്യയെ കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. നോട്ട് നിരോധനത്തില്‍ മോദിയെ വിമര്‍ശിച്ചതിനു പിന്നാലെയാണ് അമര്‍ത്യയെ വൈസ് ചാന്‍സിലര്‍ സ്ഥാനത്തി നിന്നും നീക്കിയതെന്നുള്ള ആക്ഷേപമുണ്ട്. ദിലീപ് ഘോഷിന്റെ പ്രസംഗത്തില്‍ ഈ വിഷയവും കടന്നു വരുന്നുണ്ട്. നളന്ദ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സ്ഥാനതത്തു നിന്നും നീക്കിയതിന്റെ വിഷമമാണ് അമര്‍ത്യ സെന്നിന് ഇപ്പോള്‍ ഉള്ളത്. ഇത്തരക്കാര്‍ക്ക് നട്ടെല്ല് ഇല്ലെന്നും ആര്‍ക്കുവേണമെങ്കിലും അമര്‍ത്യ സെന്നിനെ വിലയ്ക്കുവാങ്ങാനും വില്‍ക്കാനും കഴിയുമെന്നും ദിലീപ് ഘോഷ് ആരോപിക്കുന്നു.

ബിജെപി നേതാവിന്റെ ആക്ഷേപങ്ങള്‍ക്കെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ തനിക്കുനേരെയുണ്ടായ ആരോപണങ്ങളെ അമര്‍ത്യ സെന്‍ സമചിത്തതയോടെയാണു നേരിട്ടത്. ദിലീപി ഘോഷിന്റെ വിമര്‍ശനങ്ങളോട് തനിക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹത്തിനു തോന്നിയ കാര്യങ്ങള്‍ പറഞ്ഞു, അതിനുള്ള അവകാശം അയാള്‍ക്ക് ഉണ്ട്; അമര്‍ത്യയുടെ പ്രതികരണം ഇതായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍