UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി 71 സീറ്റില്‍ വിജയിക്കും: ശ്രീശാന്ത്

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ആത്മവിശ്വാസത്തിലാണ്, ബിജെപി കേരള നിയമസഭയില്‍ 71 സീറ്റുകളില്‍ വിജയിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിവിധ സമുദായങ്ങളെ പാര്‍ശ്വവല്‍ക്കരിച്ചുവെന്ന് ശ്രീശാന്ത് പറയുന്നു. ബംഗാളില്‍ ഒരുമിച്ച് മത്സരിക്കുന്ന കോണ്‍ഗ്രസും ഇടതുപക്ഷവും കേരളത്തില്‍ ഒരുമിച്ച് മത്സരിക്കുകയാണെന്നും ശ്രീശാന്ത് ചൂണ്ടിക്കാണിച്ചു. ന്യൂസ്18 ചാനലിനോടാണ് ശ്രീശാന്ത് മനസ്സ് തുറന്നത്.

അതേസമയം ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും കേരള രാഷ്ട്രീയം വഴിത്തിരിവിലാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കേരളത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്ന് ബിഡിജെഎസ് നേതാവ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പോടെ ബിഡിജെഎസ് ശക്തമായ പാര്‍ട്ടിയായി മാറിയെന്ന് നടേശന്‍ പറഞ്ഞു. നിയമസഭയില്‍ എന്‍ഡിഎയുടെ സാന്നിദ്ധ്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണുമ്പോള്‍ പൊന്‍കുടത്തില്‍ പൊന്‍താമര വിടരുമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍