UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ റാലിക്ക് ആളെ എത്തിച്ചു; റെയില്‍വേയ്ക്ക് കടം 12 ലക്ഷം; ആത്മഹത്യ ചെയ്യുമെന്നു ബിജെപി പ്രവര്‍ത്തകന്‍

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ ആളെ എത്തിച്ച വകയില്‍ റെയില്‍വേയ്ക്ക് ലക്ഷങ്ങള്‍ കുടിശികയുള്ള ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിനോദ് സാമരിയ എന്ന പ്രവര്‍ത്തകനാണ് തന്റെ കടം തീര്‍ക്കാന്‍ സഹിയിച്ചില്ലെങ്കില്‍ പാര്‍ട്ടി ആസ്ഥാനത്തെത്തി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരിക്കുന്നത്.

രണ്ടുവര്‍ഷം മുമ്പ് ലക്‌നൗവില്‍ സംഘടിപ്പിച്ച മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുപ്പിക്കാനായി ഫത്തേപ്പൂര്‍ സ്‌ക്രിയില്‍ നിന്നും ആളുകളെ എത്തിക്കാനായാണ് പാര്‍ട്ടിയുടെ ജില്ല നേതാവായ വിനോദ് ട്രെയിന്‍ ബുക്ക് ചെയ്തത്. 2014 മാര്‍ച്ച് ഒന്നിന് നിശ്ചയിച്ച യാത്രയ്ക്കായി 19 കോച്ചുകളാണ് ബുക്ക് ചെയ്തിരുന്നത്. വന്‍ജനാവലിയുടെ പങ്കാളിത്തത്തോടെ മോദിയുടെ റാലി വലിയ വിജയമാവുകയും ചെയ്തു.

എന്നാല്‍ പത്തുദിവസം കഴിഞ്ഞപ്പോള്‍ വിനോദിനെ ഞെട്ടിച്ചുകൊണ്ട് റെയില്‍വേയില്‍ നിന്നും ഒരു നോട്ടീസ് കിട്ടി. 12 ലക്ഷം രൂപയുടെ കുടിശിക അടയ്ക്കണമെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്.

‘ ഈ കാര്യം ഞാന്‍ സംസ്ഥാന നേതാക്കന്മാരുമായി സംസരിച്ചു. ഒന്നും പേടിക്കേണ്ട എന്നു പറഞ്ഞ് എല്ലാവരും സമാധാനിപ്പിക്കുകയാണ്. ഇതുപക്ഷേ ഞാനും റെയില്‍വേയും തമ്മിലുള്ള പ്രശ്‌നമാണ്. കടംകൊണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഞാനെന്താണ് ചെയ്യേണ്ടത്? വിനോദ് സാമരിയ ചോദിക്കുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ കുടിശികയുമായി ബന്ധപ്പെട്ട് നിരവധി നോട്ടീസുകള്‍ വിനോദിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ഒരുവിധ സഹായവാഗ്ദാനവും തനിക്ക് ലഭിച്ചിട്ടില്ലെന്നും വിനോദ് പറയുന്നു.

ഈ വിഷയത്തില്‍ റെയില്‍വേ പറയുന്നത്, ട്രെയിന്‍ ബുക്ക് ചെയ്ത വകയില്‍ 12 ലക്ഷവും സെക്യുരിറ്റി തുകയായി ആറു ലക്ഷവും ബിജെപി അടച്ചിട്ടുണ്ട്. എന്നാല്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയ്ക്കിടയില്‍ നാലു സ്‌റ്റേഷനുകളില്‍ പാര്‍ട്ടിയുടെ ആവശ്യപ്രകാരം ട്രെയിന്‍ നിര്‍ത്തിയതുവഴി വിനോദ് സാമരിയ 12 ലക്ഷം കൂടി റെയില്‍വേയ്ക്ക് നല്‍കണമെന്നാണ്.

റെയില്‍വേയ്ക്ക് കുടിശികയുണ്ടെങ്കില്‍ അത് തീര്‍ക്കാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും റെയില്‍വേയുമായി സംസാരിച്ച് അടയ്‌ക്കേണ്ട തുകയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കിയശേഷം പണം അടയ്ക്കുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മികാന്ത് വാജ്‌പേയി പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍