UPDATES

ബോംബ്‌ നിര്‍മാണത്തിനിടയില്‍ സ്‌ഫോടനം; ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

കണ്ണൂരില്‍ ബോംബ്‌ നിര്‍മാണത്തിനിടയില്‍ യുവാവ് കൊല്ലപ്പെട്ടു. കോട്ടയംപൊയില്‍ സ്വദേശി ദീക്ഷിത്(23) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്നു പറയുന്നു.

ഇന്നു വൈകിട്ടോടെയായിരുന്നു സംഭവം. വീടിനുള്ളില്‍വച്ചാണ് സ്‌ഫോടനം ഉണ്ടായത്. ബോംബ് നിര്‍മിക്കുന്നതിനിടയിലായിരുന്നു അപകടമെന്നു കരുതുന്നു. ഉഗ്രസ്‌ഫോടനത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നു.

കൊല്ലപ്പെട്ട ദീക്ഷിതിന്റെ മൃതദേഹം തലശേരി സഹകരണ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍