UPDATES

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയകൊലപാതകം; പിണറായില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

അഴിമുഖം പ്രതിനിധി

കണ്ണൂര്‍ പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. രമിത്ത് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകന്‍ മോഹനന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരിക്കുന്നത്.

തലയ്ക്കും കഴുത്തിനും ഗുരുതരമായ രീതിയില്‍ വെട്ടേറ്റ രമിത്തിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രമിത്തിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രമത്തിന്റെ പിതാവ് ഉത്തമനും ഇതേ രീതിയില്‍ കൊല്ലപ്പെട്ടിരുന്നു.

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കണ്ണൂരില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് പലയിടങ്ങളിലും വ്യാപക സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിനു പിന്നാലെയാണു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍