UPDATES

ട്രെന്‍ഡിങ്ങ്

അസമോ ബംഗാളോ? രണ്ടിലൊന്ന് ബിജെപിക്ക് തീരുമാനിക്കേണ്ടിവരും

അസമിലും ബംഗാളിനുമിടയിൽ പെട്ട് ബിജെപിയുടെ താൽപര്യങ്ങള്‍

അസമിലെ ലോക്സഭാ, നിയമസഭാതെരഞ്ഞെടുപ്പുകളില്‍ (2014, 2017) ഉപ ദേശീയത വികാരം തങ്ങളുടെ പ്രചാരണത്തിനായി ഇളക്കി വിട്ട ബിജെപിക്ക്‌ ദേശീയ പൗരത്വ പട്ടിക നിനച്ചിരിക്കാത്ത രാഷ്ട്രീയപ്രതിസന്ധികള്‍ ഉണ്ടാക്കിയിരിക്കുന്നു. അസമിലെ ചര്‍ച്ചകള്‍ വീണ്ടും ആസാം ദേശീയതയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഇത് ഒരു തെരഞ്ഞെടുപ്പിന് ബിജെപിയെ നിര്‍ബന്ധിതരാക്കിയിരിക്കുന്നു-ഒന്നുകില്‍ വടക്കുകിഴക്കന്‍ മേഖലയിലേക്കുള്ള അവരുടെ കവാടമായ അസമിലെ തദ്ദേശീയജനതയുടെ പിന്തുണ നിലനിര്‍ത്തുക. അല്ലെങ്കില്‍ 2021-ലെ ബംഗാളിൽ  ഭാഗ്യപരീക്ഷണത്തിന് തയ്യാറെടുക്കുക.

സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന N R C പുതുക്കല്‍ പ്രക്രിയയുടെ അന്തിമ പട്ടികയില്‍ പൗരത്വ പട്ടികയില്‍ ഇടംനേടാന്‍ അപേക്ഷനല്‍കിയ 33 ദശലക്ഷം പേരില്‍നിന്നും 19 ലക്ഷംപേരെ ഒഴിവാക്കിയിരിക്കുന്നു. തങ്ങള്‍ ഇന്ത്യക്കാരല്ലെന്ന് തെളിയിക്കാന്‍ കഴിയാത്ത, അസമിലേക്ക് ബംഗ്‌ളാദേശില്‍ നിന്നും അനധികൃതമായി വന്നു എന്ന് സംശയിക്കുന്ന അസമിലെ താമസക്കാരാണ് ഇവര്‍. പൊതുഖജനാവിന് 1220 കോടിരൂപ ചെലവുവരുത്തി ഈ പ്രക്രിയയുടെ ഫലം, എന്നാല്‍ അസമിലെ രാഷ്ട്രീയ കക്ഷികളില്‍ ആരെയും സന്തോഷിപ്പിച്ചില്ല എന്നതാണ് വാസ്തവം. രാഷ്ട്രീയ പാർട്ടികളിൽ  ഏറെയും അതിനെ തള്ളിക്കളഞ്ഞു.

മിക്ക രാഷ്ട്രീയക്കാരും അസമിലെ ജനതയുടെ തദ്ദേശീയവികാരം ഇളക്കാനായിരുന്നു കുടിയേറ്റം ഉയര്‍ത്തികൊണ്ടുവന്നിരുന്നത്. സാമ്പത്തിക വളര്‍ച്ചയിലെ ഇടിവും അസമിലെ N R C പുതുക്കലും അടക്കമുള്ള നിര്‍ണ്ണായക വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ബിജെപി- ആര്‍ എസ്എസ് ഏകോപനസമിതി ഇന്ന് രാജസ്ഥാനിലെ പുഷ്‌ക്കറില്‍ യോഗംചേരുന്നുണ്ട്.

ബിജെപിയുടെ ആശങ്ക എന്താണ്?

വലിയതോതില്‍ ഹിന്ദുക്കള്‍, അതായത് ബംഗാളി സംസാരിക്കുന്നഹിന്ദുക്കള്‍ അസമിലെ പുതുക്കിയ അന്തിമപട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. തദ്ദേശീയ ജനത താമസിക്കുന്ന ഭാഗങ്ങളില്‍ നിന്നും വലിയതോതില്‍ ആളുകള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്. ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളെ അവരെ തങ്ങളുടെ പ്രധാനവോട്ട് ബാങ്കായി കരുതുന്ന ബിജെപിക്ക് ഇത് വലിയ ക്ഷീണമാണ്. തങ്ങളുടെ വോട്ട് ബാങ്കായ ഹിന്ദുക്കളെ അകറ്റാന്‍ അവര്‍ക്ക് സാധ്യമല്ല.

രണ്ടാമതായി, മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, ആളുകളെ ഒഴിവാക്കിയതിനെതിരെയും N R C പുതുക്കല്‍ പ്രക്രിയക്കെതിരേയും പ്രചാരണം നടത്തുകയാണ്. ബംഗാളി ഹിന്ദുക്കളെ അനധികൃതകുടിയേറ്റക്കാരായി പ്രഖ്യാപിച്ചാല്‍ ബംഗാളില്‍ 2021-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതബാനര്‍ജി അത് പ്രചാരണായുധമാക്കും. തൃണമൂല്‍ നേതാക്കള്‍ ഇപ്പോള്‍ത്തന്നെ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും ഈ പ്രചാരണംതുടങ്ങിക്കഴിഞ്ഞു. ബംഗാളില്‍ ശക്തിയാര്ജിക്കുന്ന ബിജെപി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 18 സീറ്റുകളിലാണ് വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 295-ല്‍ 200-നു മുകളില്‍ സീറ്റുകള്‍ ബിജെപിനേടുമെന്ന് ചില തെരഞ്ഞെടുപ്പ് വിദഗ്ദര്‍ പ്രവചിക്കുന്നുണ്ട്. ബിജെപിയിലേക്കുള്ള കൂറുമാറ്റം വലിയ ഒഴുക്കാവുന്നതോടെ തെരഞ്ഞെടുപ്പ് 2021-ല്‍ നിന്നും നേരത്തെയാക്കി 2020-ല്‍ നടത്തുമെന്നും ചിലര്‍ കരുതുന്നു.

അസമിലെ പട്ടിക പുതുക്കല്‍ മാതൃകയില്‍ രാജ്യത്ത് മുഴുവനും N R C നടത്താനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ബിജെപിനേതൃത്വത്തിലുള്ള സര്‍ക്കാര്‍ സൂചന നല്‍കി ക്കഴിഞ്ഞു. പക്ഷെ അത് ഈ പ്രക്രിയക്ക് മേല്‍നോട്ടം വഹിച്ച സുപ്രീംകോടതി തീരുമാനത്തിന് വിധേയമായിരിക്കും. രണ്ടുജില്ലകളില്‍ പരീക്ഷണാര്‍ത്ഥത്തില്‍ ഇത് ആരംഭിക്കാമെന്നാണ്  മറ്റൊരു നിര്‍ദ്ദേശം.

ബംഗാളില്‍ പൗരത്വ പട്ടിക തയ്യാറാക്കാന്‍ ബിജെപിക്കു വലിയ താത്പര്യമുണ്ട്. അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണെന്ന് കരുതുന്നു, 2014 ല്‍ പലര്‍ക്കും പെട്ടിയും പൂട്ടികെട്ടി പോകേണ്ടിവരുമെന്ന് നരേന്ദ്ര മോദി പറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ത്തന്നെ വര്‍ഗീയസംഘര്‍ഷങ്ങളില്‍ പുകയുന്ന ബംഗാളില്‍ ഇത് വീണ്ടും ധ്രുവീകരണം സൃഷ്ടിക്കും. പലരും മുസ്ലീങ്ങളെ സംശയത്തോടെയാണ് നോക്കുന്നത്, പ്രത്യേകിച്ചും വ്യത്യസ്തമായ ഭാഷ ശൈലിയുള്ള, മുസ്ലിംഭൂരിപക്ഷജില്ലകളില്‍ താമസിക്കുന്നവരുമായ ന്യൂനപക്ഷ വിഭാഗങ്ങളെ. ഹിന്ദു ബംഗാളികളെ അനധികൃതകുടിയേറ്റക്കാരായി പ്രഖ്യാപിക്കുന്നതിനോട ബംഗാളിലെ ചില  ബിജെപിനേതാക്കള്‍ യോജിക്കുന്നില്ല. ബംഗാളി ഹിന്ദുക്കളെ ഒഴിവാക്കാത്തതരത്തിലുള്ള പൗരത്വനിയമഭേദഗതിയിലൂടെ ഇതിനെ മറികടക്കാം എന്നാണവര്‍ കരുതുന്നത്.

ഇത്തരത്തിലൊരു നീക്കം അസമില്‍ സ്വീകാര്യമായില്ല. മതപരമായതടക്കം ഒരുതരത്തിലുള്ള പരിഗണനയും കുടിയേറ്റവുമായി ബന്ധപ്പെട്ട് സാധ്യമല്ലെന്നാണ് അസം സ്വത്വത്തിനുവേണ്ടി വാദിക്കുന്നവര്‍ നിലപാടെടുക്കുന്നത്. അതുകൊണ്ടുതന്നെ ആസാമിനെയാണോ ബംഗാളിനെയാണോ ബിജെപിപ്രീതിപ്പെടുത്തുക അതോ മൂന്നാമതൊരുവഴി തെരഞ്ഞെടുക്കുമോ എന്നതൊക്കെകണ്ടറിയണം. അസം ഗണപരിഷത്തിലും അതിനുമുമ്പ് അവരുടെ വിദ്യാര്‍ത്ഥി വിഭാഗമായ AASU -വിലുംപ്രവര്‍ത്തിച്ചതിനുശേഷമാണ അസം  മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ ബിജെപിയിലെത്തുന്നത്. AASU വും AGP യും ഇപ്പോഴും ഏതുമതക്കാരായാലും അനധികൃതകുടിയേറ്റക്കാര്‍ അസമിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്ന നിലപാടെടുക്കുന്നവരാണ്.

തദ്ദേശീയ അസംകാര്‍

പൗരത്വ പട്ടികയുടെ അന്തിമരൂപം പുറത്തിറക്കും മുമ്പ് അസമിലെ പൗരസമൂഹവുംബുദ്ധിജീവികളും ഇതേവികാരം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴുംഅവരുടെ ആ നിലപാടില്‍ മാറ്റമില്ല. വിദേശ ട്രിബുണലുകളില്‍ പുറത്താക്കപ്പെട്ടവര്‍ക്ക് പരാതിനല്‍കാനുള്ള നീതിപൂര്‍വമായ ഒരുപ്രക്രിയ ഉണ്ടാകണം എന്നതിനെ കുറിച്ചാണ് അവര്‍ ആകുലപ്പെടുന്നത്. അസംകാരെകുറിച്ച് ചില മാധ്യമങ്ങളിലുംസമൂഹത്തിലും ഉണ്ടായ നിഷേധാത്മകമായ അഭിപ്രായം മാറ്റാന്‍ ഇതാവശ്യമാണെന്നുംഅവര്‍ കരുതുന്നു.

ബംഗ്‌ളാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ ഭാരം ആസാമിന് മാത്രമായി താങ്ങാന്‍ കഴിയില്ലെന്നും ഇത് ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്റെ വിഭവങ്ങളെ കാര്‍ന്നുതിന്നുന്നുവെന്നും കുടിയേറ്റക്കാരെ പുറത്താക്കാനുള്ള പ്രക്ഷോഭം നയിച്ചവര്‍ പറയുന്നു.

ബ്രഹ്മപുത്രയുടെ വടക്കന്‍ തീരത്തുള്ള മോങ്കോള്‍ദോയ് മണ്ഡലത്തില്‍ സമ്മതിദായകരുടെഎണ്ണത്തില്‍ 60000-ത്തിലധികം വര്‍ദ്ധനവുണ്ടായപ്പോഴാണ് All Assam Students Union ന്റെനേതൃത്വത്തില്‍ പ്രതിഷേധംതുടങ്ങിയത്. അഞ്ചുകൊല്ലക്കാലത്തിനിടയിലുണ്ടായ ഈ അസാധാരണവര്‍ദ്ധനവ  നധികൃത ബംഗ്‌ളാദേശി കുടിയേറ്റക്കാരെ പുറത്താക്കണമെന്ന ആവശ്യത്തെ ശക്തമാക്കി. പ്രത്യാഘാതം കാണാത്തതായിരുന്നു-ലോക്‌സഭാ, നിയമസഭാതെരഞ്ഞെടുപ്പുകള്‍ സംസ്ഥാനത്തനടത്താനായില്ല, 1981-ലെ ജനസംഖ്യ കണക്കെടുപ്പ്‌നടന്നില്ല, ഏറ്റുമുട്ടലുകള്‍ തുടര്‍ക്കഥയായി. ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളെ സംശയത്തോടെകാണാന്‍ തുടങ്ങി, പലയിടത്തും കലാപത്തില്‍ ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളുംആക്രമിക്കപ്പെട്ടു.

അസം കരാര്‍ അനുസരിച്ച് പൗരത്വം നിര്‍ണ്ണയിക്കുന്നതിന് 1971 മാര്‍ച്ച് 26 അടിസ്ഥാനദിനമായി നിശ്ചയിച്ചു. അന്നാണ് മുജീബുര്‍ റഹ്മാന്‍ പാക്‌സിതാനില്‍ നിന്നും സ്വത്രമായി ബംഗ്‌ളാദേശ് രൂപീകരിക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ മാറ്റ് ഭാഗങ്ങളില്‍ ഇത് 1951 ആയിരുന്നു. ബംഗാള്‍, അസം, ത്രിപുര, ബംഗ്‌ളാദേശ എന്നീ  പ്രദേശങ്ങളുടെ ചരിത്രം സങ്കീര്‍ണ്ണവും പല തലങ്ങളുമുള്ളതായത് റഡ് ക്ലീഫ് വരച്ചത് കൊണ്ടുമാത്രമല്ല.

ബംഗാളി സംസാരിക്കുന്നവരുടെ അസമിലേക്കുള്ള കുടിയേറ്റം തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങളായി. പക്ഷെ അസമിനെ ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യ കമ്പനിയിലേക്ക് 19-ാം നൂറ്റാണ്ട് മുതല്‍ക്കാണ് ഇത് രേഖപ്പെടുത്തുന്നത്. ഭക്ഷ്യക്ഷാമം നേരിടാന്‍ കൃഷിക്കായും തേയില തോട്ടംതൊഴിലുകള്‍ക്കുമായി ബ്രിട്ടീഷുകാര്‍ വന്‍തോതില്‍ ബംഗാളി സംസാരിക്കുന്ന ആളുകളെ ബ്രഹ്മപുത്രതീരത്തെത്തിച്ചു.

അതുമുതല്‍ അസമിലേക്ക്കുടിയേറ്റത്തിന്റെപലപ്രവാഹങ്ങളുമുണ്ടായി. 1971-നു ശേഷവും ബംഗ്‌ളാദേശില്‍ നിന്നുള്ള കുടിയേറ്റം തുടരുന്നതായി കരുതുന്നു. അടുത്തുവന്ന ഒരു സുപ്രീംകോടതി ഉത്തരവുവരെ ബംഗ്‌ളാദേശുമായുള്ള അതിര്‍ത്തികള്‍ തുറന്നുകിടന്നിരുന്നു.

കുടിയേറ്റത്തിന്റെ നിരവധികാലഘട്ടങ്ങള്‍ കണക്കിലെടുത്താല്‍ ഒരു പൊതുഭാഷകൊണ്ട് ബന്ധിപ്പിക്കപ്പെട്ട ബഹുസാംസ്‌കാരിക, ബഹുവംശീയസമൂഹമാണ് ഇത്. ഭൂമിശാസ്ത്രപരമായിനോക്കിയാല്‍ ഈ പ്രദേശത്തുള്ളത തദ്ദേശീയ ഗോത്രവിഭാഗങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ആരാണ് കൃത്യമായും അസം സ്വത്വം അവകാശപ്പെടുന്നത് എന്നതാണ് ഇപ്പോഴത്തെ ആശയക്കുഴപ്പം.

ഏതാണ് കുടിയേറ്റത്തിന്റെ അവസാനപ്രവാഹം എന്ന് ആരാണ്‌ നിശ്ചയിക്കുക?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാലും നമ്മുടെ മനുഷ്യത്വം റദ്ദാക്കരുത്

ഉഷ്‌നോര്‍ മജുംദാര്‍

ഉഷ്‌നോര്‍ മജുംദാര്‍

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍