UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണിപ്പൂരില്‍ ആദ്യത്തെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു; എന്‍ ബൈറേണ്‍ സിംഗ് മുഖ്യമന്ത്രി

21 സീറ്റുകള്‍ നേടിയ ബിജെപി 32 എംഎല്‍എമാരുടെ പിന്തുണയോടെയാണ് അധികാരത്തിലെത്തുന്നത്

പതിനഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ കോണ്‍ഗ്രസ് ഭരണത്തിന് വിരാമമിട്ട് മണിപ്പൂരില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. എന്‍ ബൈറേണ്‍ സിംഗ് ആണ് മുഖ്യമന്ത്രി. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് വൈ ജ്യോതികുമാര്‍ ആണ് ഉപമുഖ്യമന്ത്രി.

നിയമസഭയില്‍ 21 അംഗങ്ങളുള്ള ബിജെപി ബൈറേണ്‍ സിംഗിനെ നിയസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തതോടെ ഇന്നലെ മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള അദ്ദേഹത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് മണിപ്പൂരില്‍ ബിജെപിക്ക് അധികാരം ലഭിക്കുന്നത്. എന്‍ഡിഎ സഖ്യകക്ഷിയായ നാഗ പീപ്പിള്‍സ് ഫ്രണ്ടിന്റെ നാല് എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് ബിജെപിക്കുള്ള പിന്തുണ അറിയിച്ചിരുന്നു. 60 സീറ്റുകളുള്ള നിയമസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് ഇവിടെ തെളിഞ്ഞത്.

അതേസമയം 28 സീറ്റുകളുള്ള കോണ്‍ഗ്രസാണ് ഇവിടുത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. 21 സീറ്റുകള്‍ നേടിയ ബിജെപി 32 എംഎല്‍എമാരുടെ പിന്തുണയോടെയാണ് അധികാരത്തിലെത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍