UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഭരണഘടന കീറി

അഴിമുഖം പ്രതിനിധി

ഗ്വാളിയോറില്‍ ഭാരതീയ ജനതാ യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്ത്യന്‍ ഭരണഘടന വലിച്ചു കീറി. ഇന്നലെ അംബേദ്കര്‍ വിചാര്‍ മഞ്ച് സംഘടിപ്പിച്ച സെമിനാറിനു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയപ്പോഴാണ് ഭരണഘടന നശിപ്പിച്ചത്. യുവമോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് വിവേക് ശര്‍മ്മയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.

ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രൊഫസര്‍ വിവേക് കുമാറിനെ പങ്കെടുപ്പിച്ചു കൊണ്ട് അംബേദ്കര്‍ വിചാര്‍ മഞ്ച് ബാല്‍ ഭവന്‍ ഓഡിറ്റോറിയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ബാല്‍ഭവനില്‍ വില്‍പനയ്ക്കായി വച്ചിരുന്ന ഭരണഘടനയുടെ കോപ്പികളാണ് നശിപ്പിക്കപ്പെട്ടത്. ഇരു സംഘടനകളുടേയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു.

മൂന്നുമണിക്കൂര്‍ എവിഎം പ്രവര്‍ത്തകര്‍ റോഡ്, റെയില്‍ ഗതാഗതം സ്തംഭിപ്പിച്ചിരുന്നു. യുവമോര്‍ച്ചയുടെ ആക്രമണത്തില്‍ ഒരു എവിഎം പ്രവര്‍ത്തകന് പരിക്കേറ്റിരുന്നു. എവിഎമ്മിന് പിന്തുണയുമായി കോണ്‍ഗ്രസ്, സിപിഐഎം നേതാക്കന്‍മാര്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍