UPDATES

നിയമ സഭ ചരിത്രത്തിലെ കറുത്തദിനം; മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

ഇതുവരെ കാണാത്ത തരത്തിലുള്ള അക്രമം സഭയ്ക്കകത്ത് അഴിച്ചുവിട്ട പ്രതിപക്ഷം നിയമസഭ ചരിത്രത്തിലെ കറുത്തദിനമാണ് ഇന്ന് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വാര്‍ത്തസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കെ എം മാണിയെകൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷം പരാജയപ്പെട്ടു.

ഇന്നലെ മുതല്‍ അവര്‍ മാണിയെ തടയാനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ മാണി സഭയില്‍ വന്നു ബജറ്റ് അവതരിപ്പിക്കുയും ചെയ്തു. നിയമസഭ കൂടി തന്നെ കൃത്യം 9 മണിക്ക് തന്നെ ബജറ്റ് മാണി സാര്‍ അവതരിപ്പിക്കുകയും ചെയ്തു. സ്പീക്കറുടെ അനുമതിയോടെ തന്നെയാണ് ബജറ്റ് അവതരിപ്പിച്ചതും. ധനമന്ത്രി സഭയിലെത്തിയെന്നു കണ്ടതോടെ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി അവിടെ തല്ലിതകര്‍ക്കുകയായിരുന്നു.ഇതെല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷമുള്ള ഒരു ഗവണ്‍മെന്റിനെ കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്ന് പറയുന്ന പ്രതിപക്ഷമാണോ ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വഹിച്ച ഭരണപക്ഷമാണോ ശരിയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. അതിവഗുരുതരമായ തെറ്റ് ചെയ്ത എംഎല്‍എമാര്‍ക്കെതിരെ വേണ്ട നടപടികള്‍ ആലോചിച്ച് എടുക്കും. വലിയനാശനഷ്ടങ്ങളാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ഉണ്ടാക്കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍