UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കള്ളപ്പണ ഇടപാട് ; റിമി ടോമിയുടെയും മഠത്തില്‍ രഘുവിന്റെയും വീടുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ്

അഴിമുഖം പ്രതിനിധി

ഗായിക റിമി ടോമിയുടെയും വ്യവസായി മഠത്തില്‍ രഘുവിന്‍റെയും വീടുകളില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തി. വിദേശത്തു നിന്നും കള്ളപ്പണം കടത്തുന്നു എന്ന പരാതിയിലാണ് റെയ്ഡ് . ഇവര്‍ സ്ഥാനാര്‍ഥികളുമായി പണമിടപാട് നടത്തിയെന്നുള്ള ആരോപണവും വകുപ്പ് കണക്കിലെടുത്തിട്ടുണ്ട്. അഡ്വ. വിനോദ് കുട്ടപ്പന്‍ എന്നയാളുടെ സാമ്പത്തിക ഇടപാടുകളില്‍ വന്ന തിരിമറികളാണ് റിമി ടോമി അടക്കമുള്ളവരുടെ വീടുകളില്‍ റെയ്ഡ് നടക്കുന്നതിലേക്ക് നീണ്ടത്. ഇയാളുടെ അക്കൌണ്ടിലേക്ക് 50 കോടിയോളം രൂപയുടെ കൈമാറ്റം നടന്നുവെന്ന് വകുപ്പ് കണ്ടെത്തി. വിനോദ് കുട്ടപ്പന്റെ മകന്‍ വിവാഹം ചെയ്തിരിക്കുന്നത് മഠത്തില്‍ രഘുവിന്റെ മകളെയാണ്. അതിനാലാണ് രഘുവിന്റെ വീട്ടില്‍ റെയ്ഡ് നടന്നത്. ഇത് വരെ 10 ഓളം പേരുടെ വീടുകളില്‍ റെയ്ഡ് നടക്കുകയുണ്ടായി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍