UPDATES

കൊച്ചിയില്‍ ഉള്‍പ്പെടെ ജന്‍ധന്‍ ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപം

അഴിമുഖം പ്രതിനിധി

ജന്‍ധന്‍ അകൗണ്ടുകളില്‍ പെട്ടെന്നുണ്ടായ സംശയാസ്പദമായ നിക്ഷേപ വര്‍ദ്ധനവിനെക്കുറിച്ച് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 1.64 കോടി രൂപയുടെ വെളിപ്പെടുത്താത്ത നിക്ഷേപവും മറ്റ് ചില ‘തിരിമറികളും’ കണ്ടെത്തി. കൊച്ചി, വരണാസി, കൊല്‍ക്ക. മിഡ്‌നാപൂര്‍, ബിഹാറിലെ അറ എന്നിവിടങ്ങളിലെ ബാങ്കുകളിലാണ് സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ കണ്ടുപിടിച്ചിരിക്കുന്നത്. മറ്റുചില നഗരങ്ങളിലെ അകൗണ്ടുകളെ കുറിച്ചും അന്വേഷണം നടക്കുകയാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ബിഹാറിലെ ഇത്തരം ഒരു അകൗണ്ടില്‍ നിന്നും നാല്‍പത് ലക്ഷം രൂപ പിടിച്ചെടുത്തതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചു. 

ഇത്തരം അകൗണ്ടുകളില്‍ പരമാവധി നിക്ഷേപിക്കാവുന്ന തുക 50,000 രൂപയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം നവംബര്‍ 23 വരെയുള്ള കണക്കുകള്‍ പ്രകാരം 21,000 കോടി രൂപയാണ് ജന്‍ധന്‍ അകൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. ബാങ്കിംഗ് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2014 ഓഗസ്റ്റ് 28നാണ് പ്രധാനമന്ത്രി ജന്‍ധന്‍ യോജന നടപ്പിലാക്കിയത്. ഈ പൂജ്യം ബാലന്‍സ് അകൗണ്ടുകളില്‍ പെട്ടെന്നുണ്ടായ നിക്ഷേപ വര്‍ദ്ധനയെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. 

ജന്‍ധന്‍ ഉള്‍പ്പെടെ മറ്റുള്ളവരുടെ അകൗണ്ടുകളില്‍ കള്ളപ്പണം നിക്ഷേപിക്കപ്പെട്ടതായി തെളിഞ്ഞാല്‍ നിയമലംഘകര്‍ക്കെതിരെ സമീപകാലത്ത് നടപ്പിലാക്കിയ ബിനാമി വിനിമയ ചട്ടം പ്രയോഗിക്കുമെന്ന് സിബിഡിടി വ്യക്തമാക്കി. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍