UPDATES

എച്ച് എസ് ബി സിയില്‍ നിക്ഷേപമുള്ളവരുടെ പട്ടിക പുറത്ത്; അംബാനി സഹോദരന്‍മാര്‍ക്ക് വന്‍ നിക്ഷേപം

എച്ച് എസ് ബി സിയി ല്‍ നിക്ഷേപമുള്ളവരുടെ പട്ടിക പുറത്ത്. 1195 ഇന്ത്യക്കാര്‍ക്കായി 25,420 കോടിയുടെ നിക്ഷേപമുണ്ടെന്നാണ് പുതിയ കണക്ക്. അംബാനി സഹോദരന്‍മാര്‍ക്ക് 194.9 കോടിയുടെ നിക്ഷേപമുണ്ട്. മുന്‍ കോണ്‍ഗ്രസ് എം പി അനു ടണ്ടന്‍, ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിതാ താക്കറെ എന്നിവര്‍ക്കും നിക്ഷേപമുണ്ട്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെ, യു പി എ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന പ്രണീത് കൌര്‍ എന്നിവരാണ് പട്ടികയിലുള്ള  മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍. കൂടാതെ നിരവധി ബിസിനസ്കാരും, വജ്ര വ്യാപരികളും പട്ടികയിലുണ്ട്.

ദി ഇന്‍ഡ്യന്‍ എക്സ്പ്രസ്സും വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റെര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും പാരീസിലെ ലെ മൊന്‍ഡെ പത്രവും സംയുക്തമായി നടത്തിയ സ്വിസ് ലീക്ക് എന്ന് പേരിട്ട അന്വേഷണത്തിലാണ് പട്ടിക പുറത്ത് വന്നത്. 2011ല്‍ ബാങ്ക്അധികൃതര്‍ 628 പേരുടെ പട്ടികയാണ് ഇന്ത്യാ ഗവണ്‍മെന്റിന് നല്കിയിരുന്നത്.  കള്ളപ്പണം സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം നടത്തുന്ന അന്വേഷണത്തില്‍ ഈ പട്ടിക നിര്‍ണ്ണായകമാകുമെന്ന് കരുതത്തപ്പെടുന്നു.  

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍