UPDATES

ഇന്ത്യ

കള്ളപ്പണവും നോട്ട് പിന്‍വലിക്കലും ആര്‍.കെ.ലക്ഷ്മണിന്‌റെ കാര്‍ട്ടൂണും

Avatar

അഴിമുഖം പ്രതിനിധി

കള്ളപ്പണം തടയാനെന്ന് പറഞ്ഞ് നരേന്ദ്ര മോദി സര്‍ക്കാര്‍ 500ന്‌റേയും 1000ന്‌റേയും നോട്ട് പിന്‍വലിച്ചത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 1978ല്‍ മൊറാര്‍ജി ദേശായിയുടെ ജനതാ സര്‍ക്കാര്‍ ഇത്തരത്തില്‍ നോട്ടുകള്‍ പിന്‍വലിച്ചിരുന്നു. 1978 ജനുവരി 16നാണ് 1000, 5000, 10000 എന്നീ നോട്ടുകള്‍ പിന്‍വലിച്ചത്. കള്ളപ്പണം തടയുക തന്നെ ആയിരുന്നു ലക്ഷ്യമായി പറഞ്ഞിരുന്നത്. അന്ന് ആര്‍കെ ലക്ഷ്മണ്‍ വരച്ച കാര്‍ട്ടൂണ്‍ വീണ്ടും പ്രസക്തമാവുകയാണ്. 

കള്ളപ്പണമെന്ന ഭീമന്‍ കടുവയുടെ വാലറ്റം എലിക്കെണിയില്‍ കുരുക്കി എന്ന് ചിന്തയില്‍ നമ്മള്‍ ഇതാ തുടങ്ങിയിരിക്കുന്നു എന്ന് പറയുന്നവരെയാണ് ലക്ഷ്മണ്‍ ചിത്രീകരിക്കുന്നത്. ഡീവാല്വേഷന്‍ എന്ന മരത്തിന് പിന്നില്‍ നിന്ന് കടുവയെ നോക്കുകയാണ് അവര്‍. കടുവ വലിയ കൂസലൊന്നുമില്ലാതെ അങ്ങനെ നിവര്‍ന്നു നില്‍ക്കുകയും ചെറുതായൊന്ന് തിരിഞ്ഞു നോക്കുകയുമാണ്. സോഷ്യല്‍ മീഡിയല്‍ ആര്‍.കെ.ലക്ഷ്മണിന്‌റെ കാര്‍ട്ടൂണ്‍ നിറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍