UPDATES

എഡിറ്റര്‍

‘ബിച്ച് ആസ്സ് മദര്‍ഫക്കര്‍’; വെടിയേറ്റ് വീണ കറുത്ത വര്‍ഗ്ഗക്കാരന് ചിക്കഗോ പോലീസിന്റെ ഭര്‍ത്സനം

Avatar

വെള്ളിയാഴ്ച പുറത്തിറങ്ങിയ ആ ബോഡി ക്യാമറ വീഡിയോ അസ്വസ്ഥപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമായിരുന്നു. തങ്ങളുടെ വെടിയേറ്റ് നിലത്തു വീണു പിടയുന്ന നിരായുധനായ  കറുത്ത വര്‍ഗ്ഗക്കാരനായ കൌമാരക്കാരനെ ‘ബിച്ച് ആസ്സ് മദര്‍ഫക്കര്‍’ എന്നാണ് ചിക്കഗോ പോലീസ് വിശേഷിപ്പിച്ചത്. വെടിവെച്ചതിന് ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ പരസ്പരം കൈകൊടുക്കുന്നതും ഫൂട്ടേജില്‍ കാണാം. ജാഗ്വാര്‍ സ്പോര്‍ട്ട്സ് കാര്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് ജൂലൈ 28നു പോള്‍ ഓ’നീലിനെ പോലീസ് ഉദ്യോഗസ്ഥര്‍ പിന്നില്‍ നിന്നു വെടിവെച്ചിട്ടത്.

തങ്ങളെ അതിവേഗതയില്‍ കടന്നു പോയ വാഹനത്തെ പോലീസ് വെടിവെച്ചിട്ടതിലൂടെ ഓടുന്ന വാഹനത്തിന് നേരെ വെടിവെക്കരുത് എന്ന ഡിപ്പാര്‍ട്ട്മെന്‍റ് പോളിസിയാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് ജാഗ്വാര്‍ ഒരു പോലീസ് പെട്രോള്‍ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയോടിയ നീലിനെ പിന്നില്‍ നിന്നാണ് പോലീസ് വെടിവെച്ചത്. വെടിവെച്ച പോലീസ് ഉദ്യോഗസ്ഥന്‍ ബോഡി ക്യാമറ ധരിച്ചിട്ടില്ലാത്തതിനാല്‍ വെടിവെയ്ക്കുന്ന ദൃശ്യം റെക്കോര്‍ഡ് ചെയ്യപ്പെട്ടില്ല. വീഡിയോ കാണാം..

https://goo.gl/bPPO8Z

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍