UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: റം റേഷന്‍ നിര്‍ത്തലാക്കി, ഉദ്ദം സിംഗിനെ തൂക്കിലേറ്റി

Avatar

1970 ജൂലായ് 31
‘റം റേഷന്‍’ നിര്‍ത്തലാക്കി

മുന്നൂറു വര്‍ഷമായി നടന്നുവന്നിരുന്ന റോയല്‍ നേവിയിലെ കപ്പല്‍ ജോലിക്കാര്‍ക്കുള്ള റം റേഷന്‍ 1970 ജൂലായ് 31ന് അവസാനിപ്പിച്ചു. നാവിക കപ്പലില്‍ ദിവസവും ഉച്ചയ്ക്ക് മുമ്പ് റം നല്‍കുന്ന പതിവിനാണ് ആ ദിവസത്തോടെ അവസാനം വന്നത്.  44 വര്‍ഷം മുമ്പ് കപ്പലില്‍ മുഴങ്ങിയ മണിനാദം ഒരു വഴക്കം പോലെ നടന്നിരുന്ന, 70 മില്ലി റ്റോട്ട് അഥവ ഷോട്ടിന് അവസാനം കുറിച്ചുകൊണ്ടായിരുന്നു. പിന്നീട് ആ ദിവസം ചരിത്രത്തില്‍ റ്റോട്ട് ഡേ എന്നറിയപ്പെടാന്‍ തുടങ്ങി. ദീര്‍ഘമായ കടല്‍ യാത്രയില്‍ കപ്പല്‍ ജീവനക്കാരുടെ ഉത്സാഹം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു റം നല്‍കാന്‍ തുടങ്ങിയത്. തുടക്കത്തില്‍ ബിയര്‍ ആയിരുന്നു നല്‍കിയിരുന്നത്. കാലക്രമേണയാണ് റമ്മിലേക്ക് മാറുന്നത്. സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യം കൂടി കണക്കിലെടുത്തായിരുന്നു ഈ മാറ്റം.

എന്നാല്‍ റം കുടിച്ച ശേഷമുള്ള ജോലിക്കാരുടെ പെരുമാറ്റം അതിരുകടക്കുന്നത് പതിവായതോടെ അഡ്മിറല്‍ എഡ്വേര്‍ഡ് വെര്‍ണോന്‍ 1740 ഓഗസ്റ്റ് 21 മുതല്‍ ദിവസേന രണ്ടു പ്രാവിശ്യം വെള്ളം ചേര്‍ത്ത റം നല്‍കാന്‍ തീരുമാനിച്ചു. ‘ഗ്രോഗ്’ എന്ന് അറിയപ്പെടാന്‍ തുടങ്ങിയ വെള്ളം ചേര്‍ത്തുള്ള റം, എന്നാല്‍ കപ്പല്‍ജീവനക്കാരില്‍ അനിഷ്ടമാണ് ഉണ്ടാക്കിയത്. പിന്നെയും വീര്യം കുറച്ചു കുറച്ചുവന്ന് 1950-കളായപ്പോള്‍ ഒരു പൈന്റിന്റെ എട്ട് ശതമാനം മാത്രം ആല്‍ക്കഹോള്‍ എന്ന നിലയിലേക്ക് എത്തി. എന്നാല്‍ 1970-കളായതോടെ ആല്‍ക്കഹോള്‍ ഉപയോഗം ജീവനക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്ന കണ്ടെത്തലോടെ ഈ സമ്പ്രദായം അവസാനിപ്പിക്കാനുള്ള തീരുമാനമായി. 1970 ജൂലായ് 31ന് അവസാനത്തെ റേഷന്‍ വാങ്ങാനായി അന്ന് ജീവനക്കാരെല്ലാം എത്തിയത് കൈയില്‍ കറുത്ത ബാന്‍ഡ് ധരിച്ചുകൊണ്ടാണ്. ഇതിനെ അനുസ്മരിച്ചാണ് എല്ലാ വര്‍ഷവും ഈ ദിവസം ബ്ലാക്ക് റ്റോട്ട് ഡേ ആയി ആചരിക്കാന്‍ തുടങ്ങിയത്.

1940 ജൂലായ് 31
ഉദ്ദം സിംഗിനെ തൂക്കിലേറ്റി

1919ല്‍ നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ ഉത്തരവാദി ആയ തിലൂടെ ജനറല്‍ മൈക്കിള്‍ ഒ ഡയര്‍ സ്വാതന്ത്രസമരപോരാട്ടനാളുകളിലെ ഏറ്റവും വെറുക്കപ്പെട്ട ബ്രി്ട്ടീഷ് ഉദ്യോഗസ്ഥനായി മാറി. യിരുന്നു.  കൂട്ടക്കൊല നടന്ന് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം 1940 മാര്‍ച്ച് 13ന്, യു.കെയിലെ കാക്‌സ്ടണ്‍ ഹാളില്‍ മധ്യേഷ്യന്‍ സൊസൈറ്റിയുടേയും ഈസ്റ്റ് ഇന്‍ഡ്യാ അസോസിയേഷന്റെയും സംയുക്ത സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ജനറല്‍ ഡയര്‍. ആ ദിവസം ജനറല്‍ ഡയറിന്റെ ജീവിതത്തിലെ അന്ത്യ ദിനം കൂടിയായിരുന്നു. സമ്മേളനം അവസാനിച്ച സമയം, ജനല്‍ ഡയറിനുനേരെ ഒരു പുസ്തകത്തില്‍ ഒളിപ്പിച്ചു വച്ചിരുന്ന തോക്ക് പുറത്തെടുത്ത് ഉദ്ദം സിംഗ് രണ്ടു വട്ടം വെടിയുതിര്‍ത്തു. ജനറല്‍ ഡയറിന്റെ മരണത്തിന് അത് മതിയായിരുന്നു. ഉദ്ദം സിംഗിനെ സംഭവസ്ഥലത്ത് വച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാന്‍ ഉദ്ദം സിംഗ് ശ്രമിച്ചിരുന്നില്ല. 

1940 ഏപ്രില്‍ 1ന് ജനറല്‍ ഡയറിനെ വധിച്ച കുറ്റം ഉദ്ദംസിംഗിനുമേല്‍ ചുമത്തപ്പെട്ടു. സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയില്‍ വാദം നടന്ന 42 ദിവസവും അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്ന ബ്രിക്സ്റ്റണ്‍ ജയിലില്‍ ഉദ്ദം സിംഗ് നിരാഹാരം അനുഷ്ഠിക്കുകയായിരുന്നു. താന്‍ നടത്തിയ കൊലപാതകത്തെ ന്യായീകരിച്ച സിംഗ് അതില്‍ ഒരിക്കലും ഖേദം പ്രകടിപ്പിച്ചില്ല. 1940 ജൂലായ് 31ന് പെന്റോണ്‍വില്ലെ ജയിലില്‍വച്ച് ഉദ്ദം സിംഗിനെ തൂക്കിലേറ്റി. പഞ്ചാബിലെ സങ്ഗ്രൂറില്‍ ജനിച്ച ഉദ്ദം സിംഗ് ഷഹീദ്-ഇ-അസം(രക്തസാക്ഷികളുടെ രാജാവ്) എന്നാണ് അറിയപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍